Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമദ്യപിച്ച്​...

മദ്യപിച്ച്​ വാഹനമോടിക്കൽ ഇനി വോൾവോയിൽ നടക്കില്ല

text_fields
bookmark_border
VOLVO-23
cancel

വാഹനലോകത്ത്​ കാറുകളിൽ പുതിയ സുരക്ഷാ സംവിധാങ്ങൾ ഒരുക്കുന്നതിൽ എക്കാലത്തും മുൻപന്തിയി​ലാണ്​ വോൾവോ. സുരക് ഷ പരിഗണിച്ച്​ കാറുകളിലെ വേഗം കുറക്കുമെന്ന്​ വോൾവോ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ കാറുകളിൽ പു തിയ സുരക്ഷാ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുമെന്ന്​ വോൾവോ അറിയിച്ചിരിക്കുന്നത്​​.

മദ്യപിച്ച്​ വാഹനമോടിക്കുന്നത്​ ഒഴിവാക്കാനുള്ള സംവിധാന ം ഒരുക്കുമെന്ന്​​ വോൾവോയുടെ ലക്ഷ്യം. സ്വീഡനിൽ നടന്ന ചടങ്ങിനിടെ വോൾവോ ​സി.ഇ.ഒ സാമുവൽസൺ ഇതുസംബന്ധിച്ച സൂചന നൽകിയത്​.

സെൻസറുകളുടെയും കാമറയുടെയും സഹായത്തോടെ മദ്യപിച്ച്​ വാഹനമോടിക്കുന്നവരെ തടയാനാണ്​ വോൾവോയുടെ നീക്കം. ബ്രീത്ത്​ അനലൈസറിന്​ സമാനമായിരുക്കും വോൾവോയുടെ സെൻസറുകൾ എന്നായിരിക്കും സൂചന. ഈ സെൻസറുകളിലൂടെയും കാമറയിലുടെയും അശ്രദ്ധമായ ഡ്രൈവിങ്ങാണോയെന്ന്​ തിരിച്ചറിയുന്ന കാർ സ്വയം വേഗം കുറക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന സംവിധാനമാണ്​ വോൾവോ വികസിപ്പിക്കുന്നത്​.

മൊബൈൽ ഉപയോഗിച്ച്​ ഡ്രൈവ്​ ചെയ്യു​േമ്പാഴും വോൾവോ മുന്നറിയിപ്പ്​ നൽകും. ഇത്​ അവഗണിച്ചും ഡ്രൈവർ മുന്നോട്ട്​ പോവുകയാണെങ്കിൽ വോൾവോ കാറിൻെറ വേഗത കുറക്കുകയും സ്വയം പാർക്ക്​ ചെയ്യുകയും ചെയ്യും. ഈ സംവിധാനങ്ങളുള്ള കാറുകൾ രണ്ട്​ വർഷത്തിനുള്ളിൽ പുറത്തിറങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilevolvomalayalam newsDistraction Camera
News Summary - Volvo’s new cars to stop drunk and dangerous drivers-Hotwheels
Next Story