പുതുതലമുറ വെർന ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിൽ അടുത്ത വർഷം
text_fieldsബീജിങ്: പ്രമുഖ കൊറിയൻ വാഹന നിർമാണ കമ്പനിയായ ഹ്യൂണ്ടായ് വെർന സീരീസിലെ പുതു തലമുറ മോഡൽ അവതരിപ്പിച്ചു. ചൈനയിലെ ചെങ്ദു മോേട്ടാർ ഷോയിലാണ് മോഡൽ ഒൗദ്യാഗികമായി അവതരിപ്പിച്ചത്. ഏപ്രിലിൽ ബീജിങ്ങിലെ മോേട്ടാർ ഷോയിൽ കമ്പനി ഇതേക്കുറിച്ച് സൂചന നൽകിയിരുന്നു. 2. ഫ്ലൂഡിക് ഡിസൈനിൽ അണിയിച്ചൊരുക്കിയിരിക്കുന്ന വെർന അടുത്തിടെയിറങ്ങിയ എലൻട്ര സെഡാെന ഒാർമിപ്പിക്കുന്നതാണ്.
മധ്യ ഭാഗത്തെ ലോഹത്തിൽ തീർത്തതും തിരശ്ചീനമായും നിൽക്കുന്നതാണ് ഇതിെൻറ മുൻ ഭാഗത്തെ ഗ്രില്ലുകൾ. പുതിയ സി. പില്ലറുകൾ എൽ.ഇ.ടി ലൈറ്റുകൾ എന്നിവ ന്യൂ ജനറേഷൻ വെർനയുടെ പ്രത്യേകതയാണ്. കൂടാതെ പുതിയ വെർന 4380 മില്ലീമീറ്റർ നീളമുള്ളതും വീതി 1728ഉും ഉയരം 1468ഉും ടയർ ബെയ്സ് 2600 മില്ലീ മീറ്റുറുമാണ്. പുറത്തിറക്കിയ മോഡലിനെക്കാൾ വലിയ രൂപഭാവമാണ് പുതിയതിന്.
വീൽ ബെയ്സ് 30 മില്ലി മീറ്റർ വികസിപ്പിക്കാമെന്നതും യാത്രക്കാർക്ക് കാൽ വെക്കാനുള്ള സ്ഥലം നീട്ടിയെന്നതും പുതിയ സീരീസിെൻറ പ്രത്യേകതയാണ്. 8 ഇഞ്ച് വലുപ്പമുള്ള ടച്ച് സക്രീൻ, ആൻേഡ്രായിഡ് ഒാേട്ടാ കണക്ടിവിറ്റി സൗകര്യം, സ്വയം കാലാവസ്ഥയും വേഗതയും നിയന്ത്രിക്കാനുള്ള സൗകര്യം, സൺ റൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവയും വെർനയിലുണ്ട്. 98 ബിഎച്പിയും 120 ബിഎച്ച്പിക്കും ഇടയിലുള്ള 1.4 ലിറ്ററും 1.6 ലിറ്റർ പെട്രോൾ –ഡീസൽ എഞ്ചിനുമാണ് 2017 മോഡൽ ഹൂണ്ടായ് വെർനയിൽ ഉപയോഗിക്കുന്നത്. 6 സ്പീഡ് ഗിയറും ഒാേട്ടാമാറ്റിക് ഒപ്ഷനും കമ്പനി നൽകുന്നുണ്ട്. എന്നാൽ 1.6 ലിറ്റർ മോഡലിൽ മാത്രമാണ് ഒാേട്ടാമാറ്റിക് ഗിയർ സംവിധാനമുള്ളത്. മാരുതി സുസുക്കി സിയാസിനും ഹോണ്ട സിറ്റിയെയും വെല്ലുവിളിക്കാൻ പോന്ന വെർന ഇന്ത്യൻ മാർക്കറ്റിൽ അടുത്ത വർഷം ഇറക്കുമെന്നാണ് കമ്പനി നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.