ലക്സസിെൻറ ഹൈബ്രിഡ് സെഡാൻ ഇന്ത്യൻ വിപണിയിൽ
text_fieldsജാപ്പനീസ് വാഹന നിർമ്മാതക്കളായ ടോയോട്ടയുടെ ആഡംബര ബ്രാൻഡായ ലക്സസ് ഹൈബ്രിഡ് സെഡാൻ ഇ.എസ് 300 എച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 59.13 ലക്ഷമാണ് പുതിയ കാറിെൻറ ഷോറൂം വില.
ലക്സസിെൻറ ഫ്രണ്ട് വീൽ ഡ്രൈവ് ഗ്ലോബൽ ആർകിടെക്ചർ കെ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് പുതിയ കാറിെൻറ നിർമാണം. എൽ.എസ് സെഡാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാർ രൂപകൽപന ചെയ്തിരിക്കുന്നത്.സ്പിൻഡിൽ ഗ്രില്ലാണ് മോഡലിെൻറ മുൻവശത്തെ പ്രധാന ആകർഷണം. 18 ഇഞ്ച് അലോയ് വീലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമ്പത് നിറങ്ങളിൽ ഇ.എസ് 300 എച്ച് വിപണിയിൽ ലഭ്യമാവും.
ഇൻറീരിയറിൽ ഡാർക് ബ്രൗൺ നിറമാണ് നൽകിയിരിക്കുന്നത്. ടച്ച്പാഡ് വഴി പ്രവർത്തിപ്പിക്കാൻ കഴിയുന്ന 12.3 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം നൽകിയിരിക്കുന്നു. ശബ്ദം തിരിച്ചറിയാൻ സഹായിക്കുന്ന സംവിധാനവും ഇതിനൊപ്പം ഇണക്കിചേർത്തിരിക്കുന്നു. 7 ഇഞ്ച് ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററാണ് നൽകിയിരിക്കുന്നത്. മുൻ മോഡലിനേക്കാൾ ലെഗ് സ്പേയ്സും, വീൽബേസും പുതിയ മോഡലിനുണ്ട്. സീറ്റുകൾ ചൂടാക്കാനുള്ള സംവിധാനമുൾപ്പടെ നിരവധി ആഡംബര സൗകര്യങ്ങളും മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷക്കായി 10 എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സ്റ്റെബിലിറ്റി കംട്രോൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. 2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് ഇ.എസ് 300 എച്ചിെൻറ ഹൃദയം. ഇതിനൊപ്പം ഇലക്ട്രിക് മോേട്ടാറും ലക്സസ് ഉൾപ്പെടുത്തിയിട്ടുണ്ട്. 218 എച്ച്.പിയാണ് വാഹനത്തിെൻറ പരമാവധി കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.