സ്വിഫ്റ്റ് ഫെബ്രുവരിയിൽ ഇന്ത്യയിലെത്തും
text_fieldsമാരുതി സുസുക്കി സ്വിഫ്റ്റ് ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിലെത്തും. ഫെബ്രുവരി ആദ്യവാരം നടക്കുന്ന ഡൽഹി ഒാേട്ടാ എക്സ്പോയിലായിരിക്കും സ്വിഫ്റ്റിെൻറ ഇന്ത്യൻ അരങ്ങേറ്റം. കഴിഞ്ഞ വർഷം അവസാനം ജപ്പാനിൽ പുറത്തിറങ്ങിയ സ്വിഫ്റ്റ് ഏപ്രിലിൽ യൂറോപ്യൻ വിപണിയിലുമെത്തിയിരുന്നു. നിലവിൽ ജപ്പാൻ, യുറോപ്പ്, ആസ്ട്രേലിയ വിപണികളിൽ സ്വിഫ്റ്റിനെ സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യാന്താര വിപണിയിൽ സ്പോർട്സ്, ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ സ്വിഫ്റ്റ് ഇറങ്ങിയിട്ടുള്ളത്. എന്നാൽ, ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുേമ്പാൾ ഇവിടത്തെ സാഹചര്യങ്ങളും കമ്പനി പരിഗണിക്കുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ ഹൈബ്രിഡ് സ്വിഫ്റ്റ് ഇന്ത്യയിലെത്താനുള്ള സാധ്യത വിരളമാണ്.
1.4 ലിറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിനുമായാണ് രാജ്യാന്തര വിപണിയിൽ സ്വിഫ്റ്റ് അരങ്ങേറിയത്. ഇന്ത്യയിൽ ബലേനൊ ആർ.എസിൽ ഉപയോഗിച്ചിരിക്കുന്ന 1 ലിറ്റർ ബൂസ്റ്റർജെറ്റ് എൻജിനാകും കരുത്ത് നൽകുക. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. മാരുതി വികസിപ്പിച്ച 1.5 ലിറ്റർ എൻജിൻ പുതിയ സ്വിഫ്റ്റിലുടെ അരങ്ങേറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കമ്പനി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.