വോൾവോയുടെ വില കുറഞ്ഞ എസ്.യു.വി ഇന്ത്യയിൽ
text_fieldsസ്വീഡിഷ് നിർമാതാക്കളായ വോൾവോയുടെ വില കുറഞ്ഞ എസ്.യു.വി ഇന്ത്യൻ വിപണിയിൽ. എക്സ്.സി 40യാണ് വോൾവോ വിപണിയിൽ അവതരിപ്പിച്ച വില കുറഞ്ഞ എസ്.യു.വി. 39 ലക്ഷത്തിലാണ് വോൾവോ എക്സ് സി 40യുടെ വില തുടങ്ങുന്നത്. അഞ്ച് ലക്ഷം രൂപ നൽകി എസ്.യു.വി ബുക്ക് ചെയ്യാനുളള സൗകര്യം വോൾവോ ഏർപ്പെടുത്തിയിട്ടുണ്ട്.
വോൾവോ ആരാധകർക്ക് പരിചിതമായ 2.0 ലിറ്റർ ഫോർ സിലിണ്ടർ എൻജിനാണ് എക്സ് സി 40യുടെയും കരുത്ത്. 190 എച്ച്.പി കരുത്തും 400 എൻ.എം ടോർക്കും എൻജിൻ നൽകും. എട്ട് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷന് ഉപയോഗിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകൾ, വയർലെസ് മൊബൈൽ ഫോൺ ചാർജിങ്, 750 വാട്ട് 12 സ്പീക്കർ ഹർമാൻ കാർഡൻ സൗണ്ട് സിസ്റ്റം, വോൾവോ 9.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം എന്നീ സംവിധാനങ്ങളെല്ലാം വോൾവോയുടെ എസ്.യു.വിയിലുണ്ട്. ആൻഡ്രോയിഡ് ഒാേട്ടാ, ആപ്പിൾ കാർ പ്ലേ എന്നീ സംവിധാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
എല്ലാ കാറുകളിലും എന്നതുപോലെ സുരക്ഷക്ക് പുതിയ കാറിലും വിട്ടുവീഴ്ചക്ക് വോൾവോ തയാറല്ല. വാഹനം ലൈനിൽ നിന്ന് തെന്നിയാൽ മുന്നറിയിപ്പ് നൽകുന്ന ലൈൻ കീപ്പിങ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് വാണിങ്, അഡാപ്ട്ടീവ് ക്രൂയിസ് കംട്രോൾ, പൈലറ്റ് അസിസ്റ്റ്, എമർജൻസി ബ്രേക്കിങ്, ഇ.എസ്.പി, ട്രാക്ഷൻ കംട്രോൾ, ഹിൽ ഡീസൻറ് കംട്രോൾ, എട്ട് എയർബാഗുകൾ എന്നിവയെല്ലാം വോൾവോ കാറിൽ നൽകിയിരിക്കുന്നു. ബി.എം ഡബ്ളിയു എക്സ് 1, ഒൗഡി ക്യു 3, മെഴ്സിഡെസ് ബെൻസ് ജി.എൽ.എ എന്നീ മോഡലുകൾക്കാവും വോൾവോയുടെ പുതിയ എസ്.യു.വി വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.