Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightVideoschevron_rightഒന്നും വിചാരിക്കരുത്​,...

കുറച്ചുനാൾ മുമ്പാണ്​ ഹ്യൂണ്ടായ്​ ഏഴാം തലമുറ എലാൻഡ്ര പുറത്തിറക്കിയത്​. പതിവുപോലെ ഒരു ഗ്ലാമർ താരമായിരുന്നു ഇൗ സെഡാൻ. ഇനി നമ്മൾ സംസാരിക്കാൻ പോകുന്നത്​ സാധാരണ എലാഡ്രയെപറ്റിയല്ല. എൻ ലൈൻ എന്നൊരു കൂട്ടിച്ചേർക്കൽകൂടിയുള്ള വാഹനത്തെപറ്റിയാണ്​.

ബെൻസിന്​ എ.എം.ജി പോലെയൊ, ബി.എം.ഡബ്ലുവിന്​ എം ബാഡ്​ജ്​ പോലെയോ ആണ്​ ഹ്യൂണ്ടായ്​ക്ക്​ എൻ ലൈൻ. ഹ്യൂണ്ടായുടെ ​െപർഫോമൻസ് വിഭാഗമാണ്​ എൻ ലൈനെന്ന്​ സാമാന്യമായി പറയാം. 

എന്താണീ എലാൻഡ്ര എൻ ലൈൻ

ആദ്യമായാണ്​​ എലാൻഡ്രക്ക്​ ഹ്യൂണ്ടായ് എൻ ലൈൻ ബാഡ്​ജിങ്ങ്​ നൽകുന്നത്​. ബെൻസോ ബി.എം.ഡബ്ലുവൊ പോലെ പെർഫോമൻസ്​ ബ്രാൻഡുകളിൽ സമ്പൂർണ്ണമായ മാറ്റങ്ങളോടെയുള്ള വാഹനങ്ങളല്ല ഹ്യൂണ്ടായ്​ പുറത്തിറക്കുന്നത്​. വാഹനത്തി​​െൻറ രൂപഭാവങ്ങളിലും പെർഫോമൻസിലും ചെറിയചില മാറ്റങ്ങളാണുണ്ടാവുക.

എൻ ലൈൻ ബാഡ്​ജോടുകൂടിയ കറുത്ത ഗ്രില്ല്​, 18 ഇഞ്ച്​ ഡ്യൂവൽടോൺ അലോയ്​, ഡബിൾ എക്​സ്​ഹോസ്​റ്റ്​ തുടങ്ങിയവയാണ്​ പ്രധാനമാറ്റങ്ങൾ. മികച്ച പെർഫോമൻസിന്​ ടർബോ ചാർജ്​ഡ്​ പെട്രോൾ എഞ്ചിനാണ്​ നൽകിയിരിക്കുന്നത്​. 200 എച്ച്​.പി കരുത്ത്​ ഉൽപ്പാദിപ്പിക്കുന്ന 1.6ലിറ്റർ എഞ്ചിനിൽ ഏഴ്​ സ്​പീഡ്​ ഡ്യൂവൽ ക്ലച്ച്​ ഗിയർബോക്​സാണ്​​. ഹ്യൂണ്ടായ്​ എൻ ലൈൻ വാഹനങ്ങൾ ഇതുവരെ ഇന്ത്യയിൽ എത്തിച്ചിട്ടില്ല. പ​െക്ഷ ഉടൻ അതുണ്ടാവുമെന്നാണ്​ കമ്പനി വൃത്തങ്ങൾ പറയുന്നത്​.

ഒന്നും വിചാരിക്കരുത്​, സ്​റ്റൈലിത്തിരി കൂടുതലാണ്​; പേര്​ എലാൻഡ്ര എൻ ലൈൻ 

TAGS:Hyundaiautomobile