കാറുകൾക്ക് വൻ വിലക്കുറവുമായി കമ്പനികൾ
text_fieldsന്യൂഡൽഹി: എകീകൃത നികുതിയായ ജി.എസ്.ടി നിലവിൽ വരുന്നതിന് മുമ്പ് കാറ് വാങ്ങുന്നവർക്കായി മികച്ച ഒാഫറുകൾ നൽകി കമ്പനികൾ. വിവിധ കമ്പനികൾ മോഡലുകൾക്ക് 90,000 രൂപ വരെ കിഴിവാണ് നൽകുന്നത്. ഇതിന് പുറമേ സൗജന്യ ഇൻഷൂറൻസ് ഉൾപ്പടെ നിരവധി ഒാഫറുകളും കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്.
ഹ്യൂണ്ടായി വിവിധ മോഡലുകൾക്ക് 25,000 മുതൽ 90,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. എലൈറ്റ് െഎ-20 25,000, ഇയോൺ–45,000, ഗ്രാൻഡ് െഎ 10- 62,000-73,000, വെർണ- 80,000-90,000 എക്സെൻറ്- 25,000 എന്നിങ്ങനെയാണ് വിവിധ മോഡലുകൾക്ക് ഹ്യൂണ്ടായ് നൽകുന്ന കിഴിവ്. ജൂൺ 26 വരെ പുതിയ ഒാഫർ ലഭ്യമാകുമെന്നാണ് ഹ്യൂണ്ടായ് അറിയിച്ചിരിക്കുന്നത്.
മാരുതി സുസുക്കിയും കാറുകൾ ഒാഫർ വിലയിൽ ലഭ്യമാക്കുന്നുണ്ട്. ആൾേട്ടാ, സ്വിഫ്റ്റ് എന്നീ മോഡലുകൾക്ക് 25,000-35,000 രൂപ വരെയാണ് കിഴിവ്. മഹീന്ദ്ര സ്കോർപ്പിയോക്ക് 27,000 രൂപ കിഴിവ് നൽകുേമ്പാൾ ടി.യു.വി 300 61,000, കെ.യു.വി 100ന് 72,000 എന്നിങ്ങനെയാണ് കിഴിവ്. എസ് യു.വി 500 90,000 രൂപ വരെ കിഴിവ് നൽകാനും മഹീന്ദ്ര തീരുമാനിച്ചിട്ടുണ്ട്.
ജൂലൈ ഒന്നിന് മുമ്പ് പരമാവധി വാഹനങ്ങൾ വിറ്റഴിക്കാനാണ് ഡീലർമാർക്ക് കമ്പനികൾ നിർദ്ദേശം നൽകിയിരിക്കുന്നത്. ജി.എസ്.ടി നികുതി നിർദ്ദേശം കാർ വിപണിയെ എതു തരത്തിൽ ബാധിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നില നിൽക്കുകയാണ്. ഇതാണ് കാറുകൾക്ക് പ്രത്യേക ഒാഫറുകൾ നൽകാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.