ലക്ഷ്യങ്ങൾ ഭേദിക്കാൻ വ്യോമസേനക്കൊപ്പം ഇനി അപ്പാച്ചെ ഗാർഡിയനും
text_fieldsന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി യു.എസിൽ നിന്ന് ഇന്ത്യ അപ്പാച്ചെ ഗാർഡിയൻ യുദ്ധ െഹലി കോപ്റ്റർ സ്വന്തമാക്കി. വെള്ളിയാഴ്ച ഹെലികോപ്റ്ററിൻെറ ഔദ്യേഗിക കൈമാറ്റം നടന്നുവെന്ന് ഇന്ത്യൻ വ്യോമസേന ഇന്ന് ട്വീറ്റ് ചെയ്തു. ബോയിങ്ങിൻെറ അരിസോനയിലെ നിർമാണ കമ്പനിയിൽ വെച്ചായിരുന്നു ഹെലികോപ്റ്റർ കൈമാറ്റം നടന്നത്.
#ApacheInduction: First AH-64E (I) Apache Guardian helicopter was formally handed over to the IAF at Boeing production facility in Mesa, Arizona, USA on 10 May 19. Air Mshl AS Butola, represented the IAF & accepted the first Apache in a ceremony at Boeing production facility. pic.twitter.com/FzA0IfRine
— Indian Air Force (@IAF_MCC) May 11, 2019
ആദ്യ അപ്പാച്ചെ സ്വീകരിക്കുന്ന ചടങ്ങിൽ യു.എസ് സർക്കാറിൻെറ പ്രതിനിധിയും പങ്കെടുത്തിരുന്നു. 2015 സെപ്തംബറിലാണ് യു.എസും ബോയിങ്ങുമായി 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കായി ഇന്ത്യ കരാറുണ്ടാക്കിയത്.
AH-64E(I) അപ്പാച്ചെ ഗാർഡിയൻ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന യുദ്ധ ഹെലികോപ്റ്ററാണ്. കുന്നുകൾക്കിടയിലൂടെയും മറ്റും സഞ്ചരിച്ച് വായുവിലെയും ഭൂമിയിെലയും ലക്ഷ്യങ്ങളെ ആക്രമിക്കുന്നതിനും ഇത് സഹായകമാണ്.
കരാർ പ്രകാരം ആദ്യ ബാച്ച് ഹെലികോപ്റ്ററുകൾ ജൂലൈയിൽ കടൽമാർഗം ഇന്ത്യയിലെത്തിക്കും. എയർഫോഴ്സ് സംഘം യു.എസ് ൈസനിക ക്യാമ്പിൽ നിന്ന് െഹലികോപ്റ്റർ ഉപയോഗിക്കാൻ വേണ്ട പരിശീലനം നേടിയിട്ടുണ്ട്.
ഇന്ത്യ നേരത്തെ യു.എസിൽ നിന്ന് ബോയിങ്ങിൻെറ ചിനൂക് ഹെലികോപ്റ്ററുകൾ സ്വന്തമാക്കിയിരുന്നു. ൈസനിക ട്രൂപ്പുകളുടെ യാത്രക്കും യുദ്ധോപകരണങ്ങൾ െകാണ്ടുപോകുന്നതിനുമായിരുന്നു ചിനൂക് വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.