ലംബോർഗിനി എസ്സൻസ: റേസ് ട്രാക്കുകൾക്ക് മാത്രമായൊരു ഹൈപ്പർ കാർ
text_fieldsപുതുമയാണെന്നും ലംബോർഗിനിയുടെ ഡി.എൻ.എ. ഒരു മാസം മുമ്പാണ് തങ്ങളുടെ ഏറ്റവും വേഗമേറിയ സൂപ്പർ കാർ ‘സിയൻ’ ലാംബൊ പുറത്തിറക്കിയത്. ഇനി വരുന്നത് എസ്സൻസയാണ്. തൽക്കാലം റോഡിൽ ഒാടിക്കാൻ പറ്റുന്ന വാഹനമല്ലിത്. ട്രാക്കിൽ മാത്രം ഒാടുന്ന ഹൈപ്പർ കാറാണ് എസ്സൻസ SCV12.
6.5ലിറ്റർ വി 12 എഞ്ചിനാണ് എസ്സൻസയുടെ ഹൃദയം. 819 ബി.എച്ച്.പി കരുത്ത് ഉൽപ്പാദിപ്പിക്കും. പുതിയ തലമുറ കാർബൺ ഫൈബർ ഷാസിയാണ് നൽകിയിരിക്കുന്നത്. പരമ്പരാഗതമായ റോൾകേജ് ഡിസൈൻ ഒഴിവാക്കി പുത്തൻ മോേണാകോക്ക് തീമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
ഗിയർബോക്സിെൻറ സാേങ്കതികവിദ്യയും പുത്തനാണ്. എക്സ് ട്രാക്ക് സീക്വൻഷ്യൽ സിക്സ് സ്പീഡ് ഗിയർേബാക്സാണ് എസ്സൻസക്ക്. വാഹനത്തിെൻറ പവർ ടു വെയ്റ്റ് റേഷ്യോ 1660 ബി.എച്ച്.പി/ടൺ ആെണന്ന് പറയുേമ്പാഴാണ് സൂപ്പർ കാറുകളെ മറികടന്ന് ഹൈപ്പർ സ്വഭാവമാർജ്ജിക്കുന്ന വന്യമായ കരുത്തിനെപറ്റി നമ്മുക്ക് ബോധ്യമാവുക.
പിറല്ലി ടയറുകൾ പിടിപ്പിച്ചിരിക്കുന്നത് മഗ്നീഷ്യം ട്രിമ്മുകളിലാണ്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 20 ഇഞ്ചുമാണ് ടയർ സൈസ്. എസ്സൻസയുടെ വിശദമായ ചിത്രങ്ങളാണ് നിലവിൽ ലംബോർഗിനി പുറത്തുവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.