അശോക് ലെയിലാൻറ് അഞ്ചു പ്ലാൻറുകളിൽ നിർമാണം പരിമിതപ്പെടുത്തുന്നു
text_fieldsന്യൂഡൽഹി: പ്രമുഖ വാഹന നിർമാതാക്കളായ അശോക് ലെയിലാൻറ് അഞ്ചു പ്ലാൻറുകളിൽ ഉത്പാദനം പരിമിതപ്പെടുത്തുന്നു. വാ ഹനങ്ങൾ വിറ്റുപോകുന്നത് കുറഞ്ഞതിനാൽ സെപ്തംബറിൽ അഞ്ചു പ്ലാൻറുകളിലെ പ്രവർത്തി ദിനങ്ങൾ ചുരുക്കാൻ തീരുമാനിച ്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു.
പന്ത്നഗറിലെ പ്ലാൻറ് 18 ദിവസും ഇന്നോർ പ്ലാൻറിൽ 16 ദിവസവുമാണ് ഉത്പാദനം നിർത്തുക. ആൽവാർ, ബന്ദാര പ്ലാൻറുകളിൽ പത്തു ദിവസം വീതവും ഉത്പാദനം നിർത്തിവെക്കും. ഹൊസൂരിലെ പ്ലാൻറുകൾ അഞ്ചു ദിവസം വരെ ദിവസവും അടച്ചിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിൽ അശോക് ലെയിലാൻറ് ചെന്നൈ പ്ലാൻറിൽ അഞ്ചു ദിവസം ഉത്പാദനം നിർത്തിവെച്ചിരുന്നു. വാഹന വിപണി വീണ്ടും ഇടിഞ്ഞതോടെയാണ് മറ്റു പ്ലാൻറുകളിലും നിർമാണം നിർത്തിവെക്കാൻ കമ്പനി തീരുമാനിച്ചത്. അശോക് ലെയിലാൻറിന്‍റെ മൊത്ത വിൽപന ആഗസ്റ്റിൽ 50 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ട്. വാഹനവിപണി ഇടിഞ്ഞതോടെ മാരുതി സുസുക്കിയും ഹീറോ മോർട്ടോ കോർപും ദിവസങ്ങളോളം ഉത്പാദനം നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.