ഇനി അപ്പാഷെ കരുത്തിൽ വ്യോമസേന VIDEO
text_fieldsന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ എട്ട് അപ്പാഷെ ആക്രമണ ഹെലികോപ്ടറുകൾ പത്താൻകോട്ട് വ്യോമസേനാ ആസ്ഥാനത്തെത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് വ്യോമസേന അപ്പാഷെ ഹെലികോപ്ടറുകളെ സ്വീകരിച്ചത്. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവ, ബോയിങ് ഇന്ത്യ പ്രസിഡൻറ് സലിൽ ഗുപ്തയിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. ഇതോടെ അപ്പാഷെ ഹെലികോപ്ടർ സ്വന്തമാക്കുന്ന 14ാമത് രാജ്യമായി ഇന്ത്യമാറി.
എ.എച്ച് -64ഇ അപ്പാഷെ കോമ്പാക്റ്റ് ഹെലികോപ്റ്ററുകൾ ഏതു കാലാവസ്ഥയിലും യുദ്ധസജ്ജമാണ്. ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾ പരിഗണിച്ച് ചെറിയ മാറ്റങ്ങൾ ഹെലികോപ്ടറിൽ വരുത്തിയിട്ടുണ്ട്..
#WATCH Punjab: The Apache chopper receives water cannon salute, before induction at the Pathankot Air Base. pic.twitter.com/YNT49rjr3B
— ANI (@ANI) September 3, 2019
2015 സെപ്റ്റംബറിലാണ് അപ്പാഷെ ഹെലികോപ്റ്ററുകൾക്കുള്ള കരാർ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവച്ചത്. 22 അപാഷെ ഹെലികോപ്റ്ററുകൾക്കായിരുന്നു കരാർ ഒപ്പിട്ടത്. നാലു ഹെലികോപ്ടറുകൾ ജൂലൈ 27ന് യു.എസ് ആയുധ നിർമാണ കമ്പനിയായ ബോയിങ് ഇന്ത്യക്ക് കൈമാറിയിരുന്നു. 2020 നുള്ളിൽ 22 അപ്പാഷെ ഹെലികോപ്ടറുകൾ കൂടി ഇന്ത്യക്ക് കൈമാറുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്.
ആകാശ യുദ്ധത്തിലും കര യുദ്ധത്തിലും ഒരുപോലെ സഹായകമാണ് അപ്പാഷെ ഗാര്‍ഡിയന്‍ എ എച്ച്-64 ഇ(1) ഹെലികോപറ്ററുകൾ. മലനിരകളിലെ വ്യോമസേനാ ദൗത്യങ്ങള്‍ക്ക് ഇവ സേനയെ സഹായിക്കും.
ശത്രു പീരങ്കികളെ തകർക്കാൻ കെൽപുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവയാണ് അപാഷെയുടെ ആയുധക്കരുത്ത്. 50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും അപ്പാഷെക്ക് സാധിക്കും. വെടിയുണ്ടകൾ ചെറുക്കാൻ കെൽപുള്ള കവചമാണു കോപ്റ്ററിേൻറത്. രാത്രിക്കാഴ്ച, അത്യാധുനിക സെൻസർ എന്നിവ സജ്ജമാക്കിയ കോപ്റ്ററിൽ രണ്ടു പേർക്ക് ഇരിക്കാനാകും. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനായിരിക്കും ആക്രമണത്തിൻെറ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.