Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎക്​സ്​പോയിലെ താരമായി...

എക്​സ്​പോയിലെ താരമായി സ്വിഫ്​റ്റ് ഇറങ്ങി; വില 4.99 ലക്ഷം മുതൽ

text_fields
bookmark_border
swift
cancel

ന്യൂഡൽഹി: ഒാ​േട്ടാ എക്​സ്​പോയിൽ വാഹനപ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഹാച്ച്​ബാക്ക്,​ മാരുതി സുസുക്കിയുടെ സ്വിഫ്​റ്റ്​ ഇന്ന്​ ലോഞ്ച്​ ചെയ്​തു. 4.99 ലക്ഷം മുതലാണ്​​ വില.​ പുതിയ ജനറേഷൻ സ്വിഫ്​റ്റ്​ എട്ട്​ വ്യത്യസ്​ത വാരിയൻറുകളിലെത്തും. ​ഒരു വർഷം മുമ്പ്​ പ്രഖ്യാപിച്ച വാഹനത്തി​​െൻറ ബുക്കിങ്ങ്​ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും വില വിവരങ്ങൾ പുറത്ത്​ വിട്ടിരുന്നില്ല. 11,000 രൂപയാണ്​ ബുക്കിങ്​ വില.

പുത്തൻ രൂപത്തിൽ വന്ന സ്വിഫ്​റ്റ്​ എക്​സ്​പോ തുടങ്ങുന്നതിന്​ മുമ്പ്​ തന്നെ ചർച്ചകളി​ലിടം നേടിയിരുന്നു.  സ്വിഫ്​റ്റി​​െൻറ മുൻ മോഡൽ ഇറങ്ങി ഏഴ്​ വർഷം കഴിഞ്ഞാണ്​ പുതിയ താരത്തെ നിരത്തിലിറക്കുന്നത്. 2011ൽ വിപണിയിലെത്തിയ സ്വിഫ്​റ്റ്​ രാജ്യത്ത്​ ഏറ്റവു കൂടുതൽ വിൽകപ്പെട്ട വാഹനങ്ങളിൽ ഒന്നാണ്​.

മാരുതിയുടെ ഹേർട്ട്​ടെക്​ട്​ പ്ലാറ്റ്​ഫോം അടിസ്ഥാനമാക്കിയാണ്​ പുതിയ സ്വിഫ്​റ്റെത്തുന്നത്​. എൽ.ഇ.ഡി പ്രൊജക്​ടർ ഹെഡ്​ലാമ്പ്​, ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ, ഡയമണ്ട്​ കട്ട്​ ​അലോയ്​ എന്നിങ്ങനെ സ്വിഫ്​റ്റിനെ മനോഹരമാക്കാനുള്ള ചെപ്പടി വിദ്യകളെല്ലാം മാരുതി ഒരുക്കിയിട്ടുണ്ട്​. ഇൻറീരിയറിൽ പുതിയ അപ്​ഹോളിസ്​റ്ററി നൽകിയിരിക്കുന്നത്​. സ്​മാർട്ട്​ പ്ലേ ടച്ച്​ സ്​ക്രീൻ സിസ്​റ്റമാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇതിനൊപ്പം ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ്​ ഒാ​േട്ടാ, മിററർലിങ്ക്​ എന്നിവും ഇണക്കിചേർത്തിരിക്കുന്നു. സ്​റ്റിയിറങ്ങിൽ തന്നെ നിയന്ത്രണ സംവിധാനങ്ങളും നൽകിയിട്ടുണ്ട്​. ഡ്യുവൽ എയർബാഗ്​, എ.ബി.എസ്​ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഉണ്ടാവും.

Suzuki-Swift-Engine

1.2 ലിറ്റർ കെ സീരിസ്​ എൻജിനും  1.3 ലിറ്റർ ഡീസൽ എൻജിനുമാണ്​ സ്വിഫ്​റ്റിലുണ്ടാകുക. മാനുവൽ, ഒാ​േട്ടാമാറ്റിക്​ ഗിയർബോക്​സുകളുണ്ടാകും. ഏകദേശം ഏഴ്​ മുതൽ എട്ട്​ ലക്ഷം വരെയായിരിക്കും സ്വിഫ്​റ്റി​​​​​െൻറ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileMaruti Suzuki Swiftmalyalam newslaunchAuto expo 2018
News Summary - Auto Expo 2018 Day 2 swift launched - hotwheels
Next Story