ഒടുവിൽ ഇ-സർവൈവറിെൻറ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ച് മാരുതി
text_fieldsന്യൂഡൽഹി: ഒാേട്ടാ എക്സ്പോയിൽ ഏവരും പ്രതീക്ഷയോടെ കാത്തരിക്കുന്ന മോഡലാണ് സ്വിഫ്റ്റ്. മാരുതിയെ സംബന്ധിച്ച എക്സ്പോയിലെ സംസാരങ്ങളെല്ലാം അവസാനിക്കുന്നത് സ്വിഫ്റ്റിയാലിരിക്കും. എന്നാൽ, സ്വിഫ്റ്റ് മാത്രമല്ല ഒരുപിടി താരങ്ങളുമായിട്ടാണ് മാരുതി ഇത്തവണ എക്സ്പോയിലെത്തിയിരിക്കുന്നത്. മാരുതിയുടെ ഇ-സർവൈവർ കൺസെപ്റ്റ് മോഡലാണ് എക്സ്പോയിലെ കമ്പനിയുടെ താരങ്ങളിലൊന്ന്.
മാരുതിയുടെ ഫോർ വീൽ ഡ്രൈവ് മോഡുകൾക്ക് ആദരമർച്ചാണ് ഇ-സർവൈവറിനെ മാരുതി അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി സാേങ്കതിക വിദ്യകളെ ഒരുമിച്ച് ചേർത്താണ് മാരുതി ഇ-സർവൈവറിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഒാേട്ടാമണസ് ഡ്രൈവിങ് സാേങ്കതിക വിദ്യയാണ് കാറിെൻറ പ്രധാന പ്രത്യേകത. മാനുവൽ മോഡിലേക്ക് ഏളുപ്പത്തിൽ മാറാൻ സഹായിക്കുന്നതാണ് കാറിെൻറ ട്രാൻസ്മിഷൻ സിസ്റ്റം. ആധുനികമായ ഡിസൈനാണ് ഇൻറീരിയറിനും നൽകിയിരിക്കുന്നത്. 2020നായിരുക്കും ഭാവിയുടെ വാഹനമായ കൺസെപ്റ്റിനെ മാരുതി അവതരിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.