ആനയെ പോറ്റണോ; വീണ്ടും ബുള്ളറ്റിനെ ട്രോളി ബജാജ്
text_fieldsഇന്ത്യൻ യുവത്വത്തിെൻറ വികാരമാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ. ബൈക്ക് നിർമാതാക്കൾ ഇന്ത്യയിൽ ഏറെയുണ്ടെങ്കിലും എൻഫീൽഡിനെ ട്രോളാൻ ഇതുവരെ ആരും അത്ര പെെട്ടന്ന് ധൈര്യം കാണിച്ചിട്ടില്ല. ബജാജാണ് ബുള്ളറ്റിനെ പരഹസിച്ച് ആദ്യമായി പരസ്യമിറക്കിയത്. പരസ്യത്തിന് വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ വീണ്ടും ബുള്ളറ്റിനെ കണക്കറ്റ് പരിഹസിച്ചിരിക്കുകയാണ് ബജാജ് ഡോമിനർ പരസ്യം.
മൂന്ന് പരസ്യങ്ങളാണ് ഇതിനായി ബജാജ് തയാറാക്കിയിരിക്കുന്നത്. ആദ്യ പരസ്യത്തിൽ ബ്രേക്ക് പിടിച്ചാൽ നിൽക്കാത്തത് ബൈക്ക് എന്ന് പരിഹസിക്കുേമ്പാൾ രണ്ടാമത്തേതിൽ സ്റ്റാർട്ടാകാനുള്ള ബുദ്ധിമുട്ടാണ് പ്രമേയം. അവസാന പരസ്യത്തിൽ കയറ്റങ്ങൾ കയറാനുള്ള ബുദ്ധിമുട്ടിനെ കളിയാക്കുന്നു.
ബുള്ളറ്റിനെ പ്രത്യേക്ഷത്തിൽ ഉപയോഗിക്കാതെ ശബ്ദവും ബുള്ളറ്റ് റൈഡർമാർ ഉപയോഗിക്കുന്ന ഹെൽമെറ്റും മറ്റ് ആക്സസറീസ് ഉപയോഗിച്ചാണ് ബജാജ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.