13,000 മുതൽ 3.5ലക്ഷംവരെ ഇളവ്; ആദായ വിൽപ്പനയൊരുക്കി മഹീന്ദ്ര
text_fieldsഎസ്.യു.വി വാഹനങ്ങൾക്ക് ആദായ വിൽപ്പനയൊരുക്കി മഹീന്ദ്ര. അൾടൂറസ്, എക്സ്.യൂ.വി 500, എക്സ്.യു.വി 300,കെ.യു.വി 100, സ്കോർപിയൊ, ബലേനൊ എന്നീ മോഡലുകൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡിനെതുടർന്ന് ഇടിഞ്ഞ വിൽപ്പന മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. 13,000 രൂപ മുതൽ 3.5ലക്ഷംവരെയാണ് ഇളവുകൾ നൽകുക.
മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്.യു.വിയായ അൽടൂറസ് 25 ലക്ഷത്തിനടുത്ത് വിലവരുന്ന വാഹനമാണ്. ടൊയോട്ട ഫോർച്യൂണറിെൻറയും ഫോർഡ് എൻഡവറിെൻറയും എതിരാളിയാണ് അൽടൂറസ്. ഇതിന് 3.5ലക്ഷത്തിെൻറ ആനുകൂല്യമാണ് ലഭിക്കുക. 2.4ലക്ഷത്തിെൻറ ക്യാഷ് ഡിസ്കൗണ്ടും 50,000രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. വാങ്ങുന്ന വേരിയൻറുകൾക്കനുസരിച്ച് വീണ്ടും ഇളവുകൾ നൽകും. അടുത്തതായി ഏറ്റവുംകൂടുതൽ ലാഭം കിട്ടുക എക്സ്.യു.വി 300 വാങ്ങുേമ്പാഴാണ്. 65,000 രൂപയാണ് ഇൗ കോമ്പാക്ട് എസ്.യു.വിക്ക് മഹീന്ദ്ര ഇളവ്വരുത്തുക.
ഡീസൽ മോഡലുകളിൽ 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ഉൾപ്പടെ 42,500രൂപയുടെ ഡിസ്കൗണ്ടുണ്ട്. പെട്രോൾ മോഡലുകൾക്കാണ് കൂടുതൽ വിലക്കിഴിവ് ലഭിക്കുക. വേരിയൻറുകൾക്കനുസരിച്ച് 65,000 രൂപയുടെ ലാഭം പെട്രോളിൽ ലഭിക്കും. കെ.യു.വി 100 എന്ന ചെറു എസ്.യു.വിക്ക് 62,000 രൂപയുടെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
33,000 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവും എക്സചേഞ്ച് ഒാഫറായി 20,000 രൂപയും ലഭിക്കും. എക്സ്.യു.വി 500ന് 39,000 രൂപയാണ് കുറച്ചിരിക്കുന്നത്. സ്കോർപ്പിയോക്ക് 30,000 രൂപയും ബൊലേറോക്ക് 13,500 രൂപയുടേയും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.