സെവൻ സീരിസിനെ പരിഷ്കരിച്ച് ബീമർ
text_fieldsഅഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സെവൻ സീരിസിെൻറ പരിഷ്കരിച്ച പതിപ്പിനെ ഒൗദ്യോഗികമായി അവതരിപ്പിച്ച് ബി.എം. ഡബ്ല്യു. 2015ന് ശേഷം ഇതാദ്യമായാണ് സെവൻ സീരിസിൽ ബി.എം.ഡബ്ല്യു മാറ്റങ്ങൾക്ക് ഒരുങ്ങുന്നത്. ഡിസൈനിലും ഇൻറീരിയറി ലും നിരവധി മാറ്റങ്ങളോടെയാണ് സെവൻ സീരിസിനെ കമ്പനി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
മുൻ വശത്തെ ഏറ്റവു ം വലിയ പ്രത്യേകത കിഡ്നി ഗ്രില്ലിലെ മാറ്റമാണ്. ബീമറിെൻറ കിഡ്നി ഗ്രില്ലിെൻറ വലിപ്പം 40 ശതമാനം വർധിച്ചിട്ടുണ്ട്. ബംബറിെൻറയും ബോണറ്റിെൻറയും ഡിസൈനിലും ബി.എം.ഡബ്ല്യു മാറ്റം വരുത്തിയിട്ടുണ്ട്. പിൻവശത്തെ ടെയിൽഗേറ്റ് പൂർണ്ണമായും മാറ്റിയിട്ടുണ്ട്. മൾട്ടിസ്പോക്ക് അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇൻറീരിയറിൽ കാര്യമായ മാറ്റങ്ങളില്ല. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററാണ് പ്രധാന സവിശേഷത. 8 സീരിസിലും എക്സ് 7നിലുമുള്ള അതേ ഇൻറീരിയർ പുതിയ കാറിലും തുടരുന്നു. ബി.എം.ഡബ്ല്യുവിെൻറ പുതുതലമുറ െഎ ഡ്രൈവ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. വയർലെസ് ചാർജിങ്, ഇൻ ബിൽറ്റ് പെർഫ്യും, ലൈൻ മോണിറ്ററിങ് തുടങ്ങിയ സംവിധാനങ്ങൾ സ്റ്റാൻഡേർഡായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
പുതിയ 6.0 ലിറ്റർ V12 എൻജിനാണ് കാറിനെ ചലിപ്പിക്കുന്നത്. 529 എച്ച്.പി കരുത്തും 820 എൻ.എം ടോർക്കുമാണ് എൻജിൻ നൽകുക. ഇതിനൊപ്പം 4.4 ലിറ്ററിെൻറ v8 എൻജിനും ബീമറിെൻറ പുതിയ കാറിലുണ്ടാവും. ഇത് 530 എച്ച്.പി കരുത്തും 750 എൻ.എം ടോർക്കുമേകും. 0-100 വേഗത കൈവരിക്കാൻ നാല് സെക്കൻഡ് മതിയാകും. മണിക്കൂറിൽ 249 കിലോ മീറ്ററായിരിക്കും പരമാവധി വേഗത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.