Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right737 മാക്​സിന്​...

737 മാക്​സിന്​ പിന്നാലെ ബോയിങ്​ 737 എൻ.ജിയിലും സാ​ങ്കേതിക തകരാർ

text_fields
bookmark_border
QUANTAS
cancel

വാഷിങ്​ടൺ: തകരാർ കണ്ടെത്തിയതിനെ തുടർന്ന്​ ബോയിങ്ങി​​െൻറ അമ്പത്​ 737 എൻ.ജി വിമാനങ്ങൾ നിലത്തിറക്കുന്നു. ആസ്​ട് രേലിയൻ വിമാന കമ്പനിയായ ക്വാൻടാസി​​െൻറ 33 വിമാനങ്ങളും മറ്റ്​ ചില കമ്പനികളുടെ 17 വിമാനങ്ങളുമാണ്​ നിലത്തിറക്കുന്ന ത്​. വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ്​ ഈ മോഡലിലുള്ള വിമാനങ്ങൾ നിലത്തിറക്കാൻ തീരുമാനിച്ചതെന്ന്​ ക്വാൻടാസ്​ വക്​താവ്​ പറഞ്ഞു.

വിമാനത്തി​​െൻറ ചിറകിനടുത്തുള്ള യന്ത്രഭാഗമായ പിക്കിൾ ഫോർക്കിൽ വിള്ളൽ കണ്ടെത്തിയെന്നാണ്​ റിപ്പോർട്ടുകൾ. ഒരിഞ്ച്​ നീളത്തിലുള്ള വിള്ളലാണ്​ ആദ്യം കണ്ടെത്തിയതെങ്കിലും സുരക്ഷ മുൻനിർത്തി ഈ മോഡലിലുള്ള മുഴുവൻ വിമാനങ്ങളും നിലത്തിറക്കാൻ ക്വാൻടാസ്​ തീരുമാനിക്കുകയായിരുന്നു​.

ചൈനയിലെ 737 എൻ.ജി വിമാനത്തിൽ തകരാർ കണ്ടെത്തിയതായി ബോയിങ്​ അറിയ​ച്ചതോടെയാണ്​ മറ്റ്​ കമ്പനികൾ ഇക്കാര്യം ഗൗരവത്തോടെ പരിഗണിച്ചത്​. ​ 737 മാക്​സ്​ വിമാനം നിലത്തിറക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെയാണ്​ പുതിയ പ്രശ്​നവും ബോയിങ്ങിന്​ വെല്ലുവിളിയാവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsBoieng737 NG
News Summary - Boeing 737 NG Flights grounding-Hotwheels
Next Story