മുതലാളിയെ ഇരുത്തി ബോയിങ് 737 മാക്സിൻെറ പരീക്ഷണ പറക്കൽ
text_fieldsന്യൂയോർക്ക്: അമേരിക്കൻ കമ്പനിയായ ബോയിങ് ഏറ്റവും കൂടുതൽ പഴികേട്ടത് 737 മാക്സ് എന്ന വിമാനത്തിൻെറ പേരിലായ ിരുന്നു. സമീപകാലത്ത് ഉണ്ടായ രണ്ട് അപകടങ്ങളിലും പ്രതിസ്ഥാനത്ത് ബോയിങ്ങിൻെറ 737 മാക്സ് വിമാനങ്ങളായിരുന്നു. ഇതോടെ ആഗോളതലത്തിൽ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവീസ് എല്ലാ രാജ്യങ്ങളും നിർത്തിവെച്ചു. ഇതിന് പിന്നാലെ കമ്പനി സി.ഇ.ഒ ഡെന്നീസ് മുലിൻബർഗിനെ യാത്രക്കാരനാക്കി ബോയിങ് 737 മാക്സ് പരീക്ഷണ പറക്കൽ നടത്തിയതാണ് ഇപ്പോഴത്തെ വാർത്ത.
ബോയിങ് 737 മാക്സ് വിമാനങ്ങളുടെ അപകടത്തിന് പിന്നിൽ സോഫ്റ്റ്വെയർ തകരാറാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സോഫ്റ്റ്വെയർ അപ്ഡേറ്റ് നടത്തിയ വിമാനത്തിലാണ് സി.ഇ.ഒ യാത്ര നടത്തിയത്. സോഫ്റ്റ്വെയറിൽ തകരാറുണ്ടോയെന്ന് പരിശോധിക്കാൻ വിവിധ സാഹചര്യങ്ങളിൽ പൈലറ്റ് വിമാനം പറത്തിയെന്നാണ് റിപ്പോർട്ടുകൾ.
പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കിയതിന് പിന്നാലെ ബോയിങ് 737 മാക്സിന് പറക്കാനുള്ള അനുമതി തേടി വീണ്ടും അധികൃതരെ സമീപിക്കുമെന്ന് കമ്പനി അറിയിച്ചു. യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെയാവും ബോയിങ് വീണ്ടും സമീപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.