ബി.എസ്6 െപട്രോൾ എൻജിനുമായി ബ്രസ്സയും എസ്-ക്രോസും ഉടനെത്തും
text_fields
ജയ്പുർ: മാരുതിയുടെ എസ്.യു.വി കാറുകളായ ബ്രസ്സയുടെയും എസ്-േക്രാസിെൻറയും ബി.എ സ്6 (ഭരത് സ്റ്റേജ്) പെട്രോൾ വേരിയൻറുകൾ അടുത്ത ഏപ്രിൽ ഒന്നിനുമുമ്പ് വിപണിയിലെത ്തും. ഇന്ത്യയിൽ ബി.എസ്6 മാനദണ്ഡങ്ങൾ നിലവിൽവരുന്നതിനുമുമ്പ് ഇരുവാഹനങ്ങളുടെയും പെട്രോൾ പതിപ്പുകൾ നിരത്തിലെത്തുമെന്നാണ് മാരുതിയുടെ മാർക്കറ്റിങ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ ഡീസൽ വേരിയൻറുകൾ മാത്രമാണ് ഈ ഗണത്തിലുള്ളത്. ബി.എസ്.6 മാനദണ്ഡങ്ങൾ പാലിച്ചുള്ള ചെറുവാഹനങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ, വിപണി ആവശ്യപ്പെടുന്നുവെങ്കിൽ തീരുമാനം പുനപ്പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മാന്ദ്യത്തിെൻറ പിടിയിൽനിന്ന് ഇന്ത്യൻ വാഹനവിപണി പുറത്തുകടക്കുമോയെന്നറിയാൻ നിർമാതാക്കൾ രണ്ടോ മൂന്നോ മാസങ്ങൾകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.