ചരിത്രത്തിലാദ്യമായി ഒരു കാറു പോലും വിൽക്കാതെ മാരുതി
text_fieldsന്യൂഡൽഹി: പ്രതിമാസ വിൽപന കണക്കിൽ ചരിത്രത്തിലാദ്യമായി ഒരു കാർ പോലും വിൽക്കാെത മാരുതി സുസുക്കി. ലോക്ഡൗൺ മൂലം ഏപ്രിൽ മാസത്തിലാണ് മാരുതി കാറുകളൊന്നും വിൽപന നടത്താതിരുന്നത്. എല്ലാ നിർമ്മാണ ശാലകളും അടച്ചതിനാൽ പുതിയ കാറുകളുടെ നിർമ്മാണവും കമ്പനി നടത്തിയില്ല.
അതേസമയം, ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്തിൽ നിന്ന് 632 കാറുകൾ മാരുതി കയറ്റുമതി ചെയ്തിട്ടുണ്ട്. ഹരിയാനയിലെ മനേസർ പ്ലാൻറിൽ കാർ നിർമ്മാണം ഭാഗികമായി പുനഃരാരംഭിക്കുകയും ചെയ്തു. ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് നടപടി. ഗ്രാമീണ മേഖലയിലെ നിർമ്മാണ ശാലകൾക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് പ്ലാൻറ് തുറന്നത്.
മാർച്ച് 22ന് ജനതാ കർഫ്യൂവിനെ തുടർന്നാണ് മാരുതി കാർ നിർമ്മാണ ശാലകൾ അടച്ചത്. മാർച്ചിൽ മാരുതിയുടെ വിൽപനയിൽ 47 ശതമാനത്തിെൻറ ഇടിവാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.