ഡെയിംലർ കാറുകൾ തിരിച്ച് വിളിക്കുന്നു
text_fieldsബർലിൻ: മെഴ്സിഡെസ് ഉൾപ്പടെയുള്ള ആഡംബര കാറുകളുടെ നിർമാതാക്കളായ ഡെയിംലർ മൂന്ന് മില്യൺ ഡീസൽ കാറുകൾ തിരിച്ച് വിളിക്കുന്നു. കമ്പനി നിർമിച്ച കാറുകൾ മലിനീകരണം കൂടുതലായി ഉണ്ടാക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് കാറുകൾ തിരിച്ച് വിളിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ വിറ്റഴിച്ച കാറുകളാണ് ഇത്തരത്തിൽ ഡെയിംലർ തിരിച്ച് വിളിക്കുന്നത്. ഇൗ കാറുകളിലെ മലിനീകരണ സംവിധാനം കാര്യക്ഷമമാക്കാൻ 220 മില്യൺ യൂറോ ഡെയിംലർ നിക്ഷേപിച്ചിട്ടുണ്ട്.
ഡീസൽ എൻജിനുകളെ കുറിച്ച് വിവിധ തരത്തിലുള്ള ചർച്ചകൾ നടക്കുകയാണ്. ഡീസൽ എൻജിൻ ടെക്നോളജിയിൽ ആളുകൾക്ക് വിശ്വാസം വർധിപ്പിക്കുന്നതിന് കാറുകൾ തിരിച്ച് വിളിക്കുന്നത് സഹായിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു.
വോക്സ്വാഗൺ മലനീകരണം സംബന്ധിച്ച വിവാദത്തിൽ കുടുങ്ങിയതോടെയാണ് ലോകത്തെ മുൻനിര കാർ കമ്പനികളെല്ലാം ഇത് കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്. ഡെയിംലറിെൻറ ഉൾപ്പടെ പല കാറുകളും അമിതമായി മലിനീകരണമുണ്ടാക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ജർമ്മനിയിൽ ഇതുസംബന്ധിച്ച് അന്വേഷണം നടന്നു വരികയുമാണ്. ഇൗയൊരു പശ്ചാത്തലത്തിലാണ് കാറുകളിലെ മലിനീകരണത്തിെൻറ തോത് പരിശോധിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.