ഡീസൽ കാറുകളുടെ നിർമാണം തുടരുമെന്ന് മാരുതി
text_fieldsന്യൂഡൽഹി: ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ഡീസൽ കാറുകളുടെ നിർമാണം തുടരുമ െന്ന് മാരുതി സുസൂക്കി ഇന്ത്യ (എം.എസ്.ഐ) വ്യക്തമാക്കി. മറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന ും കമ്പനി അറിയിച്ചു. ബി.എസ്6 എൻജിനുള്ള വാഹനങ്ങൾക്ക് മാത്രമേ 2020 ഏപ്രിൽ മുതൽ രജിസ്ട്രേഷൻ അനുവദിക്കൂവെന്ന കേന്ദ്ര തീരുമാനം ഡീസൽ കാറുകളുടെ നിർമാണച്ചെലവ് വർധിപ്പിക്കും.
ഇത് മുന്നിൽകണ്ട് ചെറിയ കാറുകൾക്ക് പകരം വലിയ വാഹനങ്ങൾ നിർമിക്കാനാണ് തീരുമാനം. എന്നാൽ, അത് ഉപഭോക്താവിന് താങ്ങാവുന്ന വിലയിലായിരിക്കുമെന്ന് മാരുതി സുസൂക്കി ഇന്ത്യ ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു. എസ്.ക്രോസ്, സിയാസ്, വിതാര ബ്രസ, ഡിസയർ, ബെലേനോ, സ്വിഫ്റ്റ് തുടങ്ങിയ കാറുകളാണ് മാരുതിയുടെ ഡീസൽ എൻജിൻ മോഡലുകൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.