ഡിജി ലോക്കറിൽ ആർ.സി ബുക്ക്; മോദിയെ കാണിച്ചാൽ മതിയെന്ന് പൊലീസ്
text_fieldsലഖ്നോ: സുപ്രധാന രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനാണ് ഡിജി ലോക്കർ എന്ന ആപ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ആധാർ കാർഡ്, ആർ.സി ബുക്ക്, ഡ്രൈവിങ് ലൈസൻസ്, ഇൻഷൂറൻസ് തുടങ്ങിയവയെല്ലാം ഡിജി ലോക്കറിൽ സൂക്ഷിച്ച് വാഹന പരിശോധനക്കിടെ കാണിക്കാം എന്ന് മോേട്ടാർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മോേട്ടാർ വാഹന വകുപ്പിെൻറ ഉത്തരവനുസരിച്ച് മോദിയുടെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ യുവാവിന് ലഭിച്ചത് ശകാരവും പിഴയും.
അലഹാബാദ് സ്വദേശി ഇഷാനാണ് പൊലീസിൽ നിന്ന് ദുരവസ്ഥ നേരിേടണ്ടി വന്നത്്. വാഹനപരിശോധനക്കിടെ ഡിജി ആപിൽ സൂക്ഷിച്ചിരുന്ന രേഖകൾ ഇഷാൻ പൊലീസിനെ കാണിക്കുകയായിരുന്നു. എന്നാൽ ഇത് ഇവിടെ കാണിക്കണ്ട മോദിയെ കാണിച്ചാൽമതിയെന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം.
രേഖകൾ ഇല്ല എന്ന കുറ്റത്തിന് 5,900 രൂപ പിഴയിടാക്കുകയും ചെയ്തു. ട്വിറ്റിലുടെ ഇഷാൻ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയായിരുന്നു. എന്തായാലും മോദിയും കേന്ദ്രസർക്കാറും ഡിജിറ്റൽ ഇന്ത്യയിലേക്ക് മാറിയെങ്കിലും രാജ്യത്തെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇതിന് തയാറായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.