Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമലിനീകരണ വിവാദം:...

മലിനീകരണ വിവാദം: വോക്​സ്​വാഗൺ 100 കോടി പിഴയടക്കണം

text_fields
bookmark_border
മലിനീകരണ വിവാദം: വോക്​സ്​വാഗൺ 100 കോടി പിഴയടക്കണം
cancel

ന്യൂഡൽഹി​: ഡീസൽ എൻജിനുകളുടെ മലിനീകരണ വിവാദവുമായി ബന്ധപ്പെട്ട്​ വോക്​സ്​വാഗൺ ഇന്ത്യ100 കോടി രൂപ പിഴയായി കെട് ടിവെക്കണമെന്ന്​ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്​. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ കൃത്രിമം കാട്ടിയ ക േസിലാണ്​ വോക്​സ്​വാഗന്​​ 171.34 കോടി പിഴ വിധിച്ചിരിക്കുന്നത്​. ജനുവരി 18നകം വോക്​സ്​വാഗണ്‍ ഇന്ത്യയോട് 100 കോടി രൂ പ പിഴ കെട്ടിവെക്കാനാണ്​ നിര്‍ദേശം. പിഴ അടക്കാത്ത പക്ഷം കമ്പനിയുടെ മാനേജിങ്​ ഡയറക്​ടറെ അറസ്​റ്റു ചെയ്യുമെന്നും ഇന്ത്യയിൽ വോക്​സ്​വാഗണുളള സ്വത്ത്​ കണ്ട​ു​കെട്ടുമെന്നും ഹരിത ​ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തി വോക്​സ്​വാഗണ്‍ കാറുകള്‍ വിറ്റെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച നാലംഗ സമിതി വൻ തുക പിഴ ഇൗടാക്കി ഉത്തരവിറക്കിയത്​. ജനുവരി 18 നകം നൂറുകോടി രൂപ പിഴ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കമ്പനി കെട്ടിവെയ്ക്കണമെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയെല്‍ നിര്‍ദ്ദേശിച്ചു.

2015 സെപ്​തംബറിലാണ്​ കമ്പനിയെ പിടിച്ച കുലുക്കിയ മലിനീകരണ വിവാദം ഉണ്ടായത്​. മലിനീകരണ പരിശോധനയിൽ നിന്ന്​ രക്ഷപ്പെടാൻ 11 മില്യൺ ഡീസൽ വാഹനങ്ങളിൽ സോഫ്​റ്റ്​വെയർ ഘടിപ്പിച്ചുവെന്ന ആരോപണം വോക്​സ്​വാഗൺ സമ്മതിക്കുകയായിരുന്നു. 2016ൽ ഇൗ കുറ്റത്തിന്​ 25 ബില്യൺ ഡോളർ വോക്​സ്​വാഗൺ പിഴയായി ഒടുക്കിയിരുന്നു.

അനുവദനീമായ അളവിലും നാല്‍പതിരട്ടി നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്ന കാറുകളിലാണ്​ സോഫ്റ്റ്​വെയറുകൾ ഘടിപ്പിച്ച്​ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot wheelsvolkswagenNGTDepositEmission case
News Summary - Emission case: NGT asks Volkswagen to deposit Rs 100 crore by tomorrow- Hot wheels
Next Story