ഫാസ്ടാഗ് കുരുക്കഴിച്ചില്ല; ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് കൂടി
text_fieldsടോൾ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം കുറക്കാനും കുരുക്കഴിക്കാനുമാണ് രാജ്യത്തെ ടോൾ പ്ലാസകളിൽ ഫ ാസ്ടാഗ് സംവിധാനം നടപ്പിലാക്കിയത്. ജനുവരി 15 മുതൽ ഫാസ്ടാഗ് വാഹനങ്ങളിൽ കർശനമാക്കിയതിന് ശേഷം കടുത്ത ഗതാഗത കു രുക്കാണ് പല ടോൾ പ്ലാസകളിലും അനുഭവപ്പെടുന്നത്. പലയിടത്തും സ്ഥിതി നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ടാഗില്ലാത്ത വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി കൂടുതൽ ലൈനുകൾ അനുവദിക്കുകയായിരുന്നു.
ഫാസ്ടാഗ് കർശനമാക്കിയതിന് ശേഷം ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം 29 ശതമാനം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ ടോൾ പ്ലാസ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം 488 ടോൾ പ്ലാസകളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
2019 നവംബർ 15 മുതൽ ഡിസംബർ 14 വരെയുളള കാലയളവിൽ ഒരു വാഹനത്തിന് ടോൾ പ്ലാസ കടന്നുേപാകാൻ വേണ്ട സമയം 7 മിനിട്ടും 44 സെക്കൻഡുമായിരുന്നു. എന്നാൽ, ഡിസംബർ 15 മുതൽ ജനുവരി 14 വരെയുള്ള കാലയളവിൽ ടോൾ പ്ലാസ കടക്കാൻ ഒരു വാഹനം എടുക്കുന്ന സമയം ഒമ്പത് മിനിട്ടും 57 സെക്കൻഡുമായി വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.