റോഡ് നിയമലംഘനത്തിന് വൻ ശിക്ഷ
text_fieldsന്യൂഡൽഹി: കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള, ഗതാഗതക്കുറ്റങ്ങൾക്ക് ഉയ ർന്ന പിഴയും ശിക്ഷയും ഞായറാഴ്ച സംസ്ഥാനത്ത് പ്രാബല്യത്തിൽ. പ്രധാന വ്യവസ്ഥകൾ ഇവ യാണ്.
ഹെൽമറ്റില്ലേൽ പെട്ടു
ഹെൽമറ്റ്-സീറ്റ് ബെൽറ്റ് ഇല്ലാ യാത്ര: 1000 രൂപ, അമി തവേഗതക്ക് 2000 (എൽ.എം.വി), 4000 (മീഡിയം-ഹെവി) രൂപ, ട്രാൻസ്പോർട്ട് വാഹനങ്ങളിലെ ഓവർലോഡ ിന്: 200 രൂപ വീതം.
കാശ് ‘വെള്ള’ത്തിലാകും
മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവും 10,000 രൂപ പിഴയും.
കുട്ടിഡ്രൈവർ പിടിയിലായാൽ കട്ടപ്പൊക
കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്ക്/ വാഹനമുടമക്ക് 25,000 രൂപ പിഴയും മൂന്ന് വർഷം തടവും. രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും. ഈ കുട്ടിക്ക് 25 വയസ്സിന് ശേഷമേ ലൈസൻസിന് അപേക്ഷിക്കാനാവൂ.
സൈറൺ കേട്ടില്ലെങ്കിൽ പോക്കാ
ആംബുലന്‍സ്, ഫയര്‍ വാഹനങ്ങൾക്ക് സൈഡ് കൊടുത്തില്ലെങ്കില്‍ ആറ് മാസംവരെ തടവും 10,000 രൂപ പിഴയും.
മൊബൈൽ പൊള്ളും
അപകടകരമായി ഓടിച്ചാൽ (മൊബൈൽ ഫോൺ ഉപയോഗം, തെറ്റായ ഓവർടേക്ക്, വൺവേ തെറ്റിക്കൽ: ആറ് മാസം/ ഒരു വര്‍ഷംതടവ് / 5000 രൂപ പിഴ/രണ്ടും കൂടെയോ
ലൈസൻസില്ലാ പിഴ
ലൈസൻസില്ലെങ്കിൽ 5000 രൂപ. ഉടമക്കും 5000. നിയമാനുസൃതമല്ലാത്ത ലൈസൻസിന് 10000, ഇൻഷുറൻസ് ഇല്ലെങ്കിൽ: 2000
രൂപമാറ്റം വിനയാകും
വാഹനത്തിെൻറ രൂപം അനധികൃതമായി മാറ്റിയാൽ 5000 രൂപ പിഴ. അമിതഭാരം കയറ്റിയാൽ 20,000 രൂപ.അധികമുള്ള ഓരോ ടണ്ണിനും 2000 രൂപയും പിഴ.
കാശില്ലെങ്കിൽ സ്വൈപിങ് മെഷീനും
ഉയർന്ന പിഴയായതിനാൽ കൈയിൽ പണമില്ലെങ്കിൽ പി.ഒ.എസ് മെഷീനുകൾ (പോയൻറ് ഒാഫ് സെയിൽ/ സ്വൈപിങ്) ഏർപ്പെടുത്തും. ഒാൺലൈൻ സംവിധാനവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.