ലോകത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജർമനിയിൽ ഒാട്ടം തുടങ്ങി
text_fieldsബ്രമർവോർദ് (ജർമനി): ഹൈഡ്രജൻ ഇന്ധനമാക്കിയ ലോകത്തെ ആദ്യ ട്രെയിൻ ജർമനിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഒാട്ടം തുടങ്ങി. പരിസ്ഥിതിസൗഹൃദ സാേങ്കതികവിദ്യ ഉപയോഗപ്പെടുത്തിയാണ് മാലിന്യരഹിത ഹൈഡ്രജൻ ട്രെയിൻ രൂപകൽപന ചെയ്തത്. നീരാവിയും ജലവും മാത്രമാണ് ട്രെയിൻ പുറന്തള്ളുക.
വടക്കൻ ജർമനിയിലെ കക്സ്ഹാവൻ, ബ്രമർഹാവൻ, ബ്രമർവോർദെ, ബക്സ്റ്റെഹൂദ് എന്നിവിടങ്ങളിലൂടെ 100 കി.മീറ്റർ ദൂരത്തിലാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവിസ്. ഫ്രാൻസ് ആസ്ഥാനമായ ആഗോള കമ്പനിയായ ആൽസ്റ്റോം ആണ് ട്രെയിനിെൻറ നിർമാതാക്കൾ. കൊച്ചി മെട്രോക്ക് കോച്ചുകൾ നിർമിച്ചുനൽകിയതും ആൽസ്റ്റോമാണ്.
2021 ഓടെ ഇത്തരത്തില്‍ 14 ട്രെയിനുകള്‍ കൂടി ആള്‍സ്റ്റം പുറത്തിറക്കും. ഹൈഡ്രജെൻറയും ഓക്സിജെൻറയും സംയോജനത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഫ്യുവല്‍ സെല്ലുകളാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിക്കുന്നത്. ഡീസല്‍ എന്ജിന് ട്രെയിനെ അപേക്ഷിച്ച് ഹൈഡ്രജനില്‍ ഓടുന്ന ട്രെയിന്‍ നിര്‍മ്മാണ ചിലവ് കൂടുതലാണ്. എന്നാല്‍ ട്രെയിന്‍ സര്‍വീസിന് ചിലവ് കുറവായിരിക്കുമെന്ന് ആള്‍സ്റ്റം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.