ഫോർഡ് ഇന്ത്യയിൽ 39,315 കാറുകൾ തിരിച്ച് വിളിക്കുന്നു
text_fieldsന്യൂഡൽഹി: അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിൽ 39,315 കാറുകൾ തിരിച്ച് വിളിക്കുന്നു. ഫോർഡ് ഫിയസ്റ്റ ക്ലാസിക്, ഒന്നാം തലമുറ ഫിഗോ എന്നീ മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്. പവർ സ്റ്റിയറിങ്ങിലെ ഹോസിലുണ്ടായ തകരാറാണ് കാറുകൾ തിരിച്ച് വിളിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
2004 മുതൽ 2012 വരെ കാലയളവിൽ നിർമ്മിച്ച കാറുകളാണ് തിരിച്ച് വിളിക്കുന്നത്. എല്ലാ കാറുകളുടെയും പവർ സ്റ്റിയറിങ്ങിൽ പ്രശ്നമുണ്ടെന്നാണ് സൂചന. ആളുകൾക്ക് സുരക്ഷിതമായി കാറുകൾ ഡെലിവർ ചെയ്യാൻ ഫോർഡ് പ്രതിജ്ഞാബദ്ധമാണെന്നും ഇതിെൻറ ഭാഗമായാണ് വാഹനങ്ങൾ തിരിച്ച് വിളിക്കുന്നതെന്നും കമ്പനി അറിയിച്ചു.
2004-2012 വരെയുള്ള കാലഘട്ടത്തിൽ ഇൗ മോഡലുകൾ വാങ്ങിച്ച മുഴുവൻ ഉപഭോക്താക്കൾക്കും ഫോൺ വഴിയോ ഇൗമെയിൽ വഴിയോ കമ്പനി/ഡീലർഷിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കാം. ഉപഭോക്താക്കൾ അടുത്തുള്ള സർവീസ് സെൻററിൽ വാഹനം എത്തിച്ച് പരിശോധിക്കാം. മാറ്റി നൽകേണ്ട പാർട്സ്, സർവീസ് ചാർജ് എന്നിവ പൂർണമായും കമ്പനി വഹിക്കും.
2013ലും ഫോർഡ് ഇത്തരത്തിൽ കാറുകൾ തിരിച്ച് വിളിച്ചിരുന്നു. അന്ന് ഫിഗോയുടെയും ഫിയസ്റ്റയുടെയും 166,021 യൂണിറ്റുകളാണ് തിരിച്ച് വിളിച്ചത്. 2016 ഫോർഡ് ഇക്കോസ്പോർട്ടിെൻറ യൂണിറ്റുകളും തിരിച്ച് വിളിച്ചിരുന്നു. സോഫ്റ്റ്വെയർ തകരാറായിരുന്നു കാർ തിരിച്ച് വിളിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.