ഫോർമുല വണ്ണിൽ സ്റ്റിയറിങ്ങ് വിവാദം, റെഡ്ബുളിന് തിരിച്ചടി
text_fieldsഫോർമുല വൺ ചാംപ്യൻഷിപ്പിൽ തുടർച്ചയയായി വിജയക്കുതിപ്പ് നടത്തുന്ന മെഴ്സിഡസിനെ സ്റ്റിയറിങ്ങ് വിവാദത്തിൽ കുടുക്കാനുള്ള റെഡ് ബുള്ളിെൻറ ശ്രമങ്ങൾക്ക് തിരിച്ചടി. മെഴ്സിഡസ് 2020 കാറിെൻറ സ്റ്റിയറിങ്ങ് വീൽ ഫോർമുല വൺ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നായിരുന്നു റെഡ്ബുൾ ആരോപണം. എന്നാലീ വാദം റേസിങ്ങ് അതോറിറ്റി തള്ളിയിരിക്കുകയാണ്.
DAS അഥവാ ഡ്യൂവൽ ആക്സിസ് സ്റ്റിയറിങ്ങ് സിസ്റ്റം എന്നപേരിലുള്ളതാണ് മെഴ്സിഡസ് സ്റ്റിയറിങ്ങ് സിസ്റ്റം. സ്റ്റിയറിങ്ങ് വീൽ സസ്പെൻഷനേയും എയറോഡൈനാമിസിറ്റിയേയും സ്വാധീനിക്കുന്നെന്നും ഇത് നിയമാവലിക്ക് എതിരാണെന്നുമാണ് റെഡ്ബുൾ ആരോപിച്ചത്. പരമ്പരാഗതമല്ലെങ്കിലും ഈ സ്റ്റിയറിങ്ങ് വീലിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഫോർമുല വൺ നടത്തിപ്പുകാരായ ഫെഡറേഷൻ ഇൻറർനാഷനൽ ഓേട്ടാമൊബൈൽ വിധിക്കുകയായിരുന്നു.
സാധാരണഗതിയിൽ വീലുകളെ നിയന്ത്രിക്കാനാണ് സ്റ്റിയറിങ്ങ് ഉപയോഗിക്കുന്നത്. മെഴ്സിഡസിെൻറ പുതിയ സംവിധാനം വാഹനം ഓടിക്കൊണ്ടിരിക്കുേമ്പാൾ സസ്പെൻഷൻ ക്രമീകരിക്കാനും സഹായിക്കും. ഇത് ഡ്രൈവർമാർക്ക് വളവുകൾ തിരിയുേമ്പാൾ കൂടുതൽ നിയന്ത്രണം സാധ്യമാക്കും. ഇതാണ് റെഡ്ബുള്ളിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഫോർമുല വണ്ണിൽ മെഴ്സിഡസിെൻറ മൃഗീയാധിപത്യമാണ്. സാങ്കേതികമായി മികച്ച കാറുകൾ ഉണ്ടാക്കിയാണ് അവരിത് സാധിച്ചത്. ഇതിന് മുമ്പ് റെഡ്ബുള്ളിെൻറ കുത്തകയായിരുന്ന വിജയമാണ് മെഴ്സിഡസ് പിടിച്ചെടുത്തത്. ഇതേതുടർന്ന് ട്രാക്കിന് അകത്തും പുറത്തും ഇരുവിഭാഗവും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. റെഡ് ബുള്ളിന് അപ്പീലുമായി മുന്നോട്ട് േപാകാമെന്ന് എഫ്.ഐ.എ അധികൃതർപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.