Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2020 8:32 AM GMT Updated On
date_range 24 March 2020 8:32 AM GMTകോവിഡ് 19: ജനറൽ മോട്ടോഴ്സ് വെൻറിലേറ്ററുകൾ നിർമ്മിക്കുന്നു
text_fieldsbookmark_border
വാഷിങ്ടൺ: കാർ നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സ് വെൻറിലേറ്ററുകൾ നിർമ്മിക്കുന്നു. കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായാണ് നീക്കം. ജനറൽ മോട്ടോഴ്സിെൻറ സഹസ്ഥാപനമായ വെൻറാക്കുമായി ചേർന്നാണ് വെൻറില േറ്ററുകൾ നിർമ്മിക്കുക. പ്രൊജക്ട് വി എന്ന കോഡുനാമത്തിൽ ജനറൽ മോട്ടോഴ്സ് ഇതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ജി.എമ്മിെൻറ ഇൻഡ്യാനയിലുള്ള കാർ നിർമ്മാണശാലയാണ് വെൻറിലേറ്ററുകൾ നിർമ്മിക്കാനായി ഉപയോഗിക്കുക. കാറുകളുടെ ചില ഘടകങ്ങളാണ് ഈ പ്ലാൻറിൽ നിർമ്മിക്കുന്നത്. ഏകദേശം 200,000ത്തോളം വെൻറിലേറ്ററുകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നേരത്തെ ജി.എം, ഫോഡ്, ടെസ്ല തുടങ്ങിയ കമ്പനികൾക്ക് വെൻറിലേറ്റർ നിർമ്മിക്കാനുള്ള അനുമതി ട്രംപ് ഭരണകൂടം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജി.എം വെൻറിലേറ്റർ നിർമ്മാണം വ്യാപകമാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ കമ്പനികളുടെ മേധാവികളുമായി ട്രംപ് ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ജനറൽ മോട്ടോഴ്സ് നിർമ്മിക്കുന്ന വെൻറിലേറ്ററുകൾ എപ്പോൾ ഉപയോഗിക്കാൻ കഴിയുമെന്ന കാര്യം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story