പെട്രോൾ കാറുകളുടെ മരണ വാറണ്ടിൽ ജി.എമ്മിെൻറ ഒപ്പ്
text_fieldsവാഷിങ്ടൺ: 2023ന് മുമ്പ് പൂർണമായും മലിനീകരണ വിമുക്തമായ വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറൽ മോേട്ടാഴ്സ്. 22 പുതിയ മോഡലുകൾ പുറത്തിറക്കിയാവും ജി.എം മലിനീകരണ വിമുക്തമായ വാഹനലോകത്തിലേക്ക് ചുവടുവെക്കുക. മറ്റ് പല പ്രമുഖ നിർമാതാക്കളും മലിനീകരണ വിമുക്തമായ വാഹനങ്ങൾ 2023ന് മുമ്പ് പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
യു.എസിലെ പ്രമുഖ വാഹനനിർമാതാക്കളാണ് ജനറൽ മോേട്ടാഴ്സ്. എസ്.യു.വികളും, പിക്ക് അപ്, ട്രക്കുകൾ എന്നിവയാണ് കമ്പനി പ്രധാനമായും അമേരിക്കൻ വിപണിയിൽ പുറത്തിറക്കുന്നത്. വാഹനങ്ങൾ പൂർണമായും ഇലക്ട്രിക്, ഹൈഡ്രജൻ തുടങ്ങിയവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ നിർമിക്കാനാണ് ജി.എമ്മിെൻറ പദ്ധതി. അടുത്ത 18 മാസങ്ങൾക്കുള്ളിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് ജി.എമ്മിെൻറ പദ്ധതി.
ഭാവി ഇലക്ട്രിക്കാണെന്ന് ജി.എം മനസിലാക്കുന്നു. മലിനീകരണമില്ലാതെ വാഹനലോകമാണ് ലക്ഷ്യമെന്നും ജി.എമ്മിെൻറ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് മാർക്ക് റെസ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.