ജനറൽ മോേട്ടാഴ്സ് ഇന്ത്യയിൽ കാറുകളുടെ വിൽപ്പന നിർത്തുന്നു
text_fieldsമുംബൈ: ലോക പ്രശസ്ത കാർ നിർമാതാക്കളായ ജനറൽ മോേട്ടാഴ്സ് ഇന്ത്യയിലെ കാറുകളുടെ വിൽപ്പന നിർത്തുന്നു. ഇൗ വർഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പിലാക്കാനാണ് കമ്പനിയുടെ പദ്ധതി. ഷെവർലേ ബ്രാൻഡിന് കീഴിലാണ് ജനറൽ മോേട്ടാഴ്സ് ഇന്ത്യയിൽ കാറുകൾ വിൽക്കുന്നത്.
ലോകത്തിൽ അതിവേഗം വളരുന്ന കാർ വിപണിയായ ഇന്ത്യയിൽ ഒരു ശതമാനം മാത്രമാണ് ജനറൽ മോേട്ടാഴ്സിെൻറ പങ്കാളിത്തം. മോശം പ്രകടനം തുടരുന്ന സാഹചര്യത്തിൽ ഇനിയും ഇന്ത്യയിലെ വിൽപ്പന തുടരേണ്ടതില്ലെന്ന നിലപാടിലാണ് ജി.എം.
എന്നാൽ വിപണിയിൽ നിന്ന് പൂർണമായും പിൻമാറാൻ ജനറൽ മോേട്ടാഴ്സിന് പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്. കമ്പനിക്ക് നിലവിൽ മുംബൈയിലും അസംബ്ലിങ് യൂണിറ്റുണ്ട്. ഇൗ യൂണിറ്റിൽ കാറുകളുടെ അസംബ്ലിങ് തുടരും. ഇത്തരത്തിൽ നിർമിക്കുന്ന കാറുകൾ കയറ്റുമതി ചെയ്യാനാണ് പദ്ധതിയെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു. ബംഗളൂരുവിൽ ടെക് സെൻററും ജി.എം നില നിർത്തും.
മെക്സികോയിലേക്കും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കും ജനറൽ മോേട്ടഴ്സ് കാറുകൾ കയറ്റി അയക്കുന്നത് ഇന്ത്യയിൽ നിന്നാണ്. രാജ്യത്ത് അസംബ്ലിങ് നടത്തി ജി.എം കയറ്റി അയക്കുന്ന കാറുകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരട്ടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.