ഭാവിയുടെ വാഹനമാകാൻ ടാറ്റ ഇ-വിഷൻ
text_fieldsപുതിയ ഇലക്ട്രിക് കാർ കൺസെപ്റ്റ് ഇ-വിഷൻ അവതരിപ്പിച്ച് ടാറ്റ മോേട്ടാഴ്സ്. ജനീവ മോേട്ടാർ ഷോയിലാണ് കൺസെപ്റ്റ് ടാറ്റ പുറത്തിറക്കിയത്. ഒമേഗ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് ഇ-വിഷൻ കൺസെപ്റ്റിെൻറ രൂപകൽപ്പന. ഒമേഗ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി H5X M എന്ന കൺസെപ്റ്റ് മോഡൽ ടാറ്റ ഡൽഹി ഒാേട്ടാ എക്സ്പോയിൽ അവതരിപ്പിച്ചിരുന്നു.
മസ്കുലർ ഡിസൈനാണ് കാറിന് ടാറ്റ നൽകിയിരിക്കുന്നത്. കൂപേ രൂപഭാവങ്ങളിലാവും ഇ-വിഷൻ എത്തുക. അളവുകളിൽ ജാഗ്വാർ എക്സ്.ഇ മെഴ്സിഡെസ് ബെൻസ് സി-ക്ലാസ് എന്നിവയോടാണ് ടാറ്റയുടെ കൺസെപ്റ്റ് മോഡലിന് സാമ്യം. ഡോർ ഹാൻഡിലുകളുടെയും ഡിസൈനും മനോഹരമാണ്. ക്രോമിൽ പൊതിഞ്ഞതാണ് വീലുകൾ.
പുർണമായും ഡിജിറ്റലായ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റാണ്. ഇൻറീരിയറിന് ഭംഗി നൽകാനായി വുഡ് ഇൻസേർട്ടുകൾ നൽകിയിട്ടുണ്ട്. അലുമിനിയത്തിൽ നിർമിച്ച എ.സി വെൻറുകളും മനോഹരമാണ്. പാഡിൽ ഷിഫ്റ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങളുമായാവും ടാറ്റയുടെ കാർ വിപണിയിലെത്തുക. അതേ സമയം എൻജിൻ ഉൾപ്പടെയുള്ളവയെ കുറിച്ച് ടാറ്റ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.