നിർമലയുടെ ഉത്തേജന പാക്കേജിൽ വാഹന വിപണി കരകയറുമോ?
text_fieldsന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പല വാഹനനിർമ്മാതാക്കളും ഉൽപാദനം വ െട്ടിച്ചുരുക്കുകയാണ്. ഇതുമൂലം വൻ തൊഴിൽ നഷ്ടമാണ് മേഖലയിൽ ഉണ്ടാവുന്നത്. വാഹന മേഖലയിലെ പ്രശ്നങ്ങളാണ് ഇന് ത്യയിലെ സാമ്പത്തിക പ്രതിസന്ധി പുറത്തറിയുന്നതിന് കാരണമായത്. ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാ പിച്ച ഉത്തേജന പാക്കേജിൽ വാഹന മേഖലക്കും ഇളവുകൾ നൽകിയിട്ടുണ്ട്.
നിലവിലുള്ള ബി.എസ് 4 വാഹനങ്ങൾ രജിസ്ട്രേഷൻ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാമെന്ന് നിർമലാ സീതാരാമൻ അറിയിച്ചിട്ടുണ്ട്. സ്വകാര്യ പാസഞ്ചർ വാഹനങ്ങൾക്ക് 15 വർഷവും അല്ലാത്തവക്ക് 10 വർഷവുമാണ് രജിസ്ട്രേഷൻ കാലാവധി. ഇതുവരെ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് തടസമില്ല. വാഹനങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ഉയർത്താനുള്ള തീരുമാനം 2020 വരെ നടപ്പാക്കില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. സർക്കാർ വകുപ്പുകളിലെ പഴയ വാഹനങ്ങൾ മാറ്റി പുതിയതാക്കാനും ധനമന്ത്രി അനുമതി നൽകിയിട്ടുണ്ട്.
വൈദ്യുതി വാഹനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അടിസ്ഥാനസൗകര്യ വികസനമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും നിർമല വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകൾക്ക് അനുവദിച്ച 70,000 കോടി രൂപ വാഹന വായ്പക്കായും ധനകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുമെന്നതിനാൽ അതും മേഖലക്കും ഗുണകരമാവും. അതേ സമയം, വാഹന നിർമ്മാതാക്കളുടെ സംഘടനയായ സിയാം ആവശ്യപ്പെട്ട ജി.എസ്.ടി ഇളവ് ഉത്തേജന പാക്കേജിൽ പ്രഖ്യാപിച്ചിട്ടില്ല. ബി.എസ് 4 വാഹനങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നും സിയാം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.