മോദിയുടെ ആ സ്വപ്നം യാഥാർഥ്യമാകില്ലെന്ന് രാജീവ് ബജാജ്
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഇലക്ട്രിക് വാഹന പദ്ധതി നടപ്പാക്കാൻ കഴിയുമോയെന്ന കാര്യം സംശയമാണെന്ന് ബജാജ് മോട്ടോഴ്സ് എം.ഡി രാജീവ് ബജാജ്. പൂർണമായും നിലവിലുള്ള വാഹനങ്ങൾ നിർത്തി ഇലക്ട്രിക് വാഹനങ്ങൾ മാത്രം പു റത്തിറക്കണമെന്ന തീരുമാനം എടുക്കേണ്ടത് വാഹന നിർമാതാക്കളല്ലെന്ന് രാജീവ് ബജാജ് പറഞ്ഞു.
ഹോണ്ട മോട്ടോറിൻെറ സ്ഥാപകൻ സോയ്ചിറോ ഹോണ്ട ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻെറ അഭിപ്രായത്തിൽ വാഹനനിർമാതക്കൾ എന്ത് ഉൽപാദിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഉപഭോക്താക്കളാണ്. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മനസിലാക്കി ഉൽപാദിപ്പിക്കുകയാണ് വാഹന നിർമാതാക്കളുടെ കടമയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും രാജീവ് ബജാജ് ചൂണ്ടിക്കാട്ടി.
നിലവിൽ ഇന്ത്യൻ വിപണിക്ക് ഇലക്ട്രിക് വാഹനങ്ങളോട് വലിയ താൽപര്യമില്ല. കേവലം ഒരു ശതമാനം മാത്രമാണ് വിപണിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവന. ഈയൊരു സാഹചര്യത്തിൽ ആറ് വർഷം കൊണ്ട് പൂർണമായും വാഹന വിപണിയെ ഇലക്ട്രിക് ആക്കി മാറ്റുവാൻ കഴിയുമോയെന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റാനുള്ള കേന്ദ്രസർക്കാറിൻെറ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമോെയന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും രാജീവ് ബജാജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.