പൊതുവാഹനങ്ങളിൽ ഏപ്രിൽ ഒന്നുമുതൽ ജി.പി.എസ് നിർബന്ധം
text_fieldsകക്കോടി(കോഴിേക്കാട്): 2018 ഏപ്രിൽ ഒന്നുമുതൽ പൊതുവാഹനങ്ങളിൽ ജി.പി.എസ് സംവിധാനം പ്രാബല്യത്തിലാക്കി ഉത്തരവ്. 1989ലെ മോേട്ടാർ വാഹനനിയമത്തിലെ ചട്ടത്തിൽ ഭേദഗതി വരുത്തിയാണ്, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ളവയുടെ അമിതവേഗവും വഴിമാറിയുള്ള ഒാട്ടവും നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവന്നത്. വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് ഘടിപ്പിക്കുന്നതോടെ ദിശയും വേഗതയും കൺട്രോൾ റൂമുകളിലെ വിഡിയോ സ്ക്രീനുകളിൽ തെളിയും. വാഹനങ്ങളിൽ എമർജൻസി ബട്ടണും സ്ഥാപിക്കണം.
ഡ്രൈവറുടെ അഡ്രസ്, േഫാൺ നമ്പർ എന്നിവ ഫോേട്ടാ സഹിതം വാഹനത്തിെൻറ ഉള്ളിൽ കാണുവിധം പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ജില്ല ആർ.ടി.ഒ ഒാഫിസുകളിലായിരിക്കും കൺട്രോൾ റൂമുകൾ. ചരക്കുവാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതോടെ വലിയ തോതിൽ അപകടം കുറക്കാനാകുമെന്ന ശിപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മോേട്ടാർ വാഹന നിയമത്തിലെ അധികാരം ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത്. ഇരുചക്ര വാഹനങ്ങൾ, നഗരങ്ങളിൽ ഒാടുന്ന ഇ-റിക്ഷ, മുചക്ര വാഹനങ്ങൾ, പെർമിറ്റ് ആവശ്യമില്ലാത്ത വാഹനങ്ങൾ എന്നിവയെ ജി.പി.എസ് ഘടിപ്പിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അയ്യായിരം രൂപ മുതൽ പതിനായിരം രൂപവരെയുള്ള ജി.പി.എസ് യൂനിറ്റുകൾ ഘടിപ്പിക്കുന്നതിനെതിരെ ബസ് ഉടമകൾ അതൃപ്തി പ്രകടിപ്പിച്ചതാണ് ഉത്തരവിൽ കാലതാമസം വരാനിടയാക്കിയത്.
2018 ഏപ്രിൽ ഒന്നിന് മുമ്പ് പൊതുഗതാഗതം ജി.പി.എസ് സംവിധാനത്തിലാക്കണമെന്ന് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു. സുരക്ഷ വർധിപ്പിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിൽ ഇതുസംബന്ധിച്ച് സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എതിർപ്പുകൾ ഇല്ലാത്തതിനെ തുടർന്നാണ് അന്തിമ വിജ്ഞാപനം ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.