ജി.എസ്.ടി: മെഴ്സിഡെസ് കാറുകളുടെ വില 7 ലക്ഷം വരെ കുറച്ചു
text_fieldsമുംബൈ: ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡെസ് കാറുകളുടെ വില 7 ലക്ഷം വരെ കുറച്ചു. ജി.എസ്.ടി നിലവിൽ വരുന്നതിന് മുന്നോടിയായാണ് കമ്പനിയുടെ നടപടി. ഇന്ത്യയിൽ നിർമിക്കുന്നകാറുകൾക്കും എസ്.യു.വിക്കൾക്കുമാണ് വിലക്കുറവ്.
മെഴ്സിഡെസിെൻറ വിവിധ മോഡലുകൾക്ക് 1.5 ലക്ഷം മുതൽ 7.5 ലക്ഷം വരെയാണ് കുറവ് ലഭിക്കുക. ഇന്ത്യയിൽ നിർമിക്കുന്ന സി.എൽ.എ, ജി.എൽ.എ, സി ക്ലാസ്, ഇ ക്ലാസ്, എസ് ക്ലാസ്, ജി.എൽ.സി, ജി.എൽ.ഇ, ജി.എൽ.എസ് തുടങ്ങി മോഡലുകൾക്കാണ് വിലയിൽ കുറവ് ലഭിക്കുക. ആഡംബര കാറുകൾക്ക് ജി.എസ്.ടി പ്രകാരം നേരത്തെയുണ്ടായിരുന്ന 50-55 ശതമാനം നികുതി 43 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു.
ബെൻസ് നിരയിൽ ആകെ ശരാശരി 4 ശതമാനം വിലക്കുറവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം. ജൂലൈ ഒന്ന് മുതലാണ് രാജ്യത്ത് ജി.എസ്.ടി നികുതി നിരക്ക് പ്രാബല്യത്തിൽ വരും. അതിന് മുമ്പ് വിലക്കുറവ് നടപ്പിലാക്കാനാണ് മെഴ്സിഡെസ് ബെൻസ് ഇന്ത്യയുടെ തീരുമാനം. ജി.എസ്.ടി രാജ്യത്തെ ആഡംബര കാർ വിപണിക്ക് ഉത്തേജനമാകുമെന്നും ബെൻസ് വ്യക്തമാക്കി. എന്നാൽ ഇറക്കുമതി ചെയ്യുന്ന മോഡലുകളെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.