Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജി.എസ്​.ടി: കെ.ടി.എം...

ജി.എസ്​.ടി: കെ.ടി.എം ​ബൈക്കുകളുടെ വില പുതുക്കി

text_fields
bookmark_border
ktm duke
cancel

ന്യൂഡൽഹി: ജി.എസ്​.ടി നിലവിൽ വന്നതി​​െൻറ പശ്​ചാത്തലത്തിൽ രാജ്യത്തെ സ്​പോർട്​സ്​ ബൈക്കുകളുടെ നിർമാണത്തിൽ പ്രമുഖരായ കെ.ടി.എം ബൈക്കുകളുടെ വില പുതുക്കി നിശ്​ചയിച്ചു. ജി.എസ്​.ടി നിരക്കുകൾ പ്രകാരം 350 സി.സിയിൽ കൂടുതലുള്ള ബൈക്കുകൾക്ക്​ വിലയിൽ വർധനയുണ്ടാകു​േമ്പാൾ അതിൽ താഴെയുള്ളവക്ക്​ വില കുറയും. ഇതി​​െൻറ അടിസ്ഥാനത്തിലാണ്​ കെ.ടി.എമ്മും വില പുതുക്കിയത്​.

കെ.ടി.എമ്മി​​െൻറ ജനപ്രിയ മോഡലുകളായ ഡ്യൂക്ക്​ 200, ഡ്യൂക്ക്​ 250 എന്നിവയുടെ വിലയിലാണ്​ കമ്പനി കുറവ്​ വരുത്തിയിരിക്കുന്നത്​. 8600 രൂപയുടെ വരെ കുറവാണ്​ ഇരു മോഡലുകൾക്കും ഉണ്ടാകുക. എന്നാൽ ഡ്യൂക്ക്​ 390​​െൻറ വില കമ്പനി വർധിപ്പിച്ചിട്ടുണ്ട്​. 5,900 രൂപയാണ്​ ഡ്യൂക്ക്​ 390ക്ക്​ വർധിക്കുക.

ജി.എസ്​.ടി നിലവിൽ വന്നതോടെ രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളെല്ലാം വിലക്കുറവുമായി രംഗത്തെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ktmgstautomobiledukemalayalam news
News Summary - GST Effect: Updated KTM India Prices Announced–hotwheel news
Next Story