Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right2020ൽ ബി.എസ്​6...

2020ൽ ബി.എസ്​6 ബൈക്കുകൾ പുറത്തിറക്കുമെന്ന്​ ഹീറോ

text_fields
bookmark_border
hero motocorp
cancel

ന്യൂഡൽഹി: 2020ൽ ഭാരത്​ സ്​റ്റേജ്​ ആറ്​ നിലവാരം പുലർത്തുന്ന ബൈക്കുകൾ പുറത്തിറക്കുമെന്ന്​ ഹീറോ മോ​േട്ടാ കോർ​പ്പറേഷൻ. ഇതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട്​ പോവുകയാണെന്ന്​ കമ്പനി അറിയിച്ചു. 2020ന്​ മുമ്പായി ബി.എസ്​6 മലിനീകരണ ചട്ടങ്ങൾ നടപ്പിലാക്കാനാണ്​ കേന്ദ്രസർക്കാറി​​െൻറ ശ്രമം.

ബി.എസ്​6 ബൈക്കുകളുടെ നിർമാണ പ്രവർത്തനങ്ങളുമായി കമ്പനി മുന്നോട്ട്​ പോവുകയാണ്​. സർക്കാർ നിശ്​ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ഇവ പുറത്തിറക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും ഹീറോ മോ​േട്ടാകോർപ്പ്​ ചെയർമാൻ പവൻ മുൻജാൽ പറഞ്ഞു. ഹീറോയുടെ ഒാഹരി ഉടമകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

കഴിഞ്ഞ വർഷം 70 മില്യൺ ഇരുചക്ര വാഹനങ്ങൾ ഹീറോക്ക്​ വിൽക്കാൻ സാധിച്ചു. അടുത്ത രണ്ട്​ വർഷത്തിനുള്ളിൽ 2,500 കോടിയുടെ നിക്ഷേപം നടത്തുമെന്നും മുൻജാൽ അറിയിച്ചു. പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും, ഡിജിറ്റലൈസേഷൻ, നിർമാണ ശാലകളുടെ വികസനം എന്നിവക്കാണ്​ ഇൗ തുക വിനിയോഗിക്കുകയെന്നും മുൻജാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileheromalayalam newsBS6Pawan Munjal
News Summary - Hero MotoCorp introduce BS6 Bikes before 2020
Next Story