'കരിസ്മ' വിടവാങ്ങുന്നു
text_fieldsമുംബൈ: ഹിറോയുടെ മോഡൽ കരിസ്മ വിപണിയിൽ നിന്ന് പിൻവലിക്കുന്നതായി സൂചന. 2018ൽ കരിസ്മയെ ഹിറോ വിപണിയിൽ നിന്ന് പിൻവലിക്കമെന്നാണ് വാർത്തകൾ. ഇൗ സെഗ്മെൻറിൽ കൂടുതൽ മികച്ച മോഡലുകളിറക്കി വിപണി പിടിക്കാനുള്ള നീക്കത്തിലാണ് ഹീറോ മോേട്ടാ കോർപ്. ഹിറോയുടെ വിവിധ മോഡലുകളിൽ ഏറ്റവും വിൽപ്പന കുറഞ്ഞ മോഡലുകളിലൊന്നാണ് കരിസ്മ.
സി ബി സീക്ക് പകരക്കാരനായെത്തിയ കരിസ്മയാണ് ഹിറോയുടെ 200-250 സി സി വിഭാഗത്തിലെ എക സാന്നിധ്യം. വിപണിയിലെത്തിച്ചതിന് ശേഷം കരിസ്മയുടെ വിവിധ മോഡലുകൾ കമ്പനി പുറത്തിറക്കി. എന്നാൽ വിൽപ്പനയിൽ മേധാവിത്വം നേടാൻ ഇവക്കൊന്നും തന്നെ സാധിച്ചിരുന്നില്ല. നവംബർ മാസത്തിൽ കരിസ്മയുടെ 289 യൂണിറ്റുകളാണ് ഹീറോ വിറ്റഴിച്ചത്. ഇതേ സെഗ്മെൻറിലുള്ള പൾസർ 220 മോഡലിെൻറ 64,289 യൂണിറ്റുകളാണ് ഇൗ കാലയളവിൽ ബജാജ് വിറ്റഴിച്ചത് .
എന്നാൽ വാർത്തകൾ ഒൗദ്യോഗികമായി സ്ഥിരീകരിക്കാൻ ഹീറോ മോേട്ടാ കോർപ് തയ്യാറായിട്ടില്ല. ഇപ്പോഴും മികച്ച മോഡൽ തന്നെയാണ് കരിസ്മ എന്നാണ് കമ്പനിയുടെ നിലപാട്. തുടർച്ചയായ പരിഷ്കരണങ്ങളിലൂടെ ആകർഷണത നിലനിർത്താൻ കരിസ്മക്ക് കഴിയുന്നുണ്ടെന്നും ഹിറോ പറയുന്നു. കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പുത്തൻ മോേട്ടാർ സൈക്കിളുകൾ വിപണിയിലിറക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.