േഹാണ്ട ബ്രിയോ ഉൽപാദനം നിർത്തുന്നു
text_fieldsഹോണ്ട ഹാച്ചബാക്ക് ബ്രിയോയുടെ ഉൽപാദനം നിർത്തുന്നു. വിൽപനയിൽ വൻ കുറവുണ്ടായതോടെ ബ്രിയോയെ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഹോണ്ട നിർബന്ധിതമായെന്നാണ് റിപ്പോർട്ട്. 2011ലാണ് ബ്രിയോയെ ഹോണ്ട നിരത്തിലെത്തിക്കുന്നത്. സെപ്തംബർ മാസത്തിലെ കണക്കനുസരിച്ച് ബ്രിയോയുടെ 112 യൂണിറ്റുകൾ മാത്രമാണ് ഹോണ്ട നിർമിച്ചത്. ആഗസ്റ്റിൽ ഇത് 120 യൂണിറ്റുകളായിരുന്നു. എന്നാൽ, ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിക്കാൻ കമ്പനി തയാറായിട്ടില്ല.
4.73 ലക്ഷമാണ് ബ്രിയോയുടെ പ്രാരംഭവില. മോഡലിെൻറ എതിരാളികളുമായി താരത്മ്യം ചെയ്യുേമ്പാൾ ഇത് കൂടുതലാണ്. ഉദാഹരണമായി 1.2 ലിറ്റർ എൻജിൻ കരുത്തിൽ ബ്രിയോയുടെ ഒത്ത എതിരാളിയായി എത്തുന്ന ടിയാഗോക്ക് 3.4 ലക്ഷം മാത്രമാണ് പ്രാരംഭവില. വില ഉയർന്നത് ബ്രിയോക്ക് കനത്ത വിപണിയിൽ തിരിച്ചടി നൽകുന്നുണ്ട്.
അതേസമയം, ന്യൂ ജനറേഷൻ ബ്രിയോയെ ഇന്ത്യയിൽ കൊണ്ടുവരുന്നതിനെ കുറിച്ച് ഹോണ്ട ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല. എന്നാൽ, കമ്പനിയുടെ ഡീലർമാർ ഇപ്പോഴും ബ്രിയോയുടെ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കുന്നതിനായാണ് ഇപ്പോഴും ബുക്കിങ് സ്വീകരിക്കുന്നതെന്നാണ് വിവരം. പുതുതലമുറ സിവിക്കാണ് ഇനി ഇന്ത്യയിലെത്താനുള്ള ഹോണ്ട കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.