കുതിക്കാനൊരുങ്ങി ക്രേറ്റ; പരീക്ഷണയോട്ടം തുടങ്ങി
text_fieldsഇന്ത്യൻ വാഹന വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ എസ്.യു.വിയാണ് ഹ്യൂണ്ടായ് ക്രേറ്റ. ഇപ്പോൾ ക്രേറ്റയുടെ രണ് ടാം തലമുറ വാഹനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഷാങ്ഹായ് ഓട്ടോഷോയിൽ പ്രദർശനത്തിനെത്തിയ ക്രേറ ്റയുടെ മോഡൽ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിൻെറ ദൃശ്യങ്ങളാണ് ഇപ്പോൾ വാഹന ലോകത്ത് വൈറലാവുന്നത്.
ടു ടോൺ റൂഫുള്ള കാറല്ല പരീക്ഷയോട്ടം നടത്തുന്നത്. അതുകൊണ്ട് മിഡ് റേഞ്ച് മോഡലായിരിക്കും ചിത്രത്തിലുള്ളതെന്നാണ് നിഗമനം. കൂടുതൽ സ്പോർട്ടിയായാണ് ക്രേറ്റയെ ഹ്യുണ്ടായ് അണിയിച്ചൊരുക്കിയിക്കുന്നത്. കാസ്കേഡ് റേഡിയറ്റർ ഗ്രില്ല്, ചെറിയ ഇൻഡിക്കേറ്റർ, പുതിയ ഹെഡ്ലാമ്പ്, ഡി.ആർ.എൽ ലൈറ്റുകൾ, ഡ്യുവൽ ടോൺ സ്പോർട്ടി ബമ്പർ എന്നിവയാണ് മോഡലിലെ പ്രധാനമാറ്റം.
കൂടുതൽ ആഡംബരമുള്ള ഡിസൈനായിരിക്കും ഹ്യുണ്ടായ് പുതിയ ക്രേറ്റക്കായി നൽകുക. ബി.എസ് 6 നിലവാരത്തിലുള്ള 1.5 ലിറ്റർ എൻജിൻ കരുത്ത് പകരും. എന്നാൽ, മോഡൽ എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും ഹ്യുണ്ടായ് നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.