മേയ് മാസം ഹ്യൂണ്ടായ് ക്രെറ്റ നമ്പർ വൺ; വിറ്റത് 3212 കാറുകൾ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം ഒരു അസാധാരണ വർഷമാണ് രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായ മേഖലക്ക് സമ്മാനിച്ചത്. മാർച്ച് അവസാനത്തോടെ രാജ്യവ്യാപകമായി ഏർപെടുത്തിയ ലോക്ഡൗണോടെ ഏപ്രിൽ മാസം ഒരു വാഹനം പോലും രാജ്യത്ത് വിറ്റുപോയില്ല. ലോക്ഡൗൺ ഇളവുകളോടെ രാജ്യം വീണ്ടും പൂർവസ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുേമ്പാൾ വിൽപനയുടെ കാര്യത്തിൽ ആഭ്യന്തര വിപണിയിൽ പുതിയൊരു രാജാവ് പട്ടാഭിഷേകം ചെയ്തിരിക്കുകയാണ്.
മെയ് മാസം 3212 യൂനിറ്റുകൾ വിറ്റഴിച്ച് ഹ്യുണ്ടായ് ക്രെറ്റയാണ് ഏറ്റവും കൂടുതൽ വിൽപന നടത്തിയ മോഡലായി മാറിയത്. മാരുതി സുസൂക്കി മോഡലുകൾ കൈയ്യടക്കി വെച്ച സ്ഥാനമാണ് പുതുതലമുറ ക്രെറ്റയിലൂടെ ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് പിടിച്ചടക്കിയത്. 2,353 യൂനിറ്റുകളുടെ വില്‍പ്പനയുമായി മാരുതി സുസൂക്കിയുടെ എര്‍ട്ടിഗ എം.പി.വിയാണ് രണ്ടാം സ്ഥാനത്ത്.
വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാനായ മാരുതി ഡിസയര്‍ മൂന്നാം സ്ഥാനത്തുണ്ട്. 2,353 എർട്ടികയാണ് കഴിഞ്ഞ മാസം വിറ്റത്. 1,715 യൂനിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര ബൊലേറോ നാലാം സ്ഥാനത്തും, 1,617 യൂനിറ്റുമായി മാരുതി ഈക്കോ അഞ്ചാം സ്ഥാനത്തുമുണ്ട്.
ലോക്ഡൗണിന് മുമ്പ് ലഭിച്ച ബുക്കിങ്ങുകളാണ് ഹ്യുണ്ടായ്ക്ക് സഹായകമായത്. മെയ് മാസം വിറ്റ് പോയ 6883 ഹ്യുണ്ടായ് കാറുകളിൽ പകുതിയും മാർച്ചിൽ പുറത്തിറങ്ങിയ പുതുതലമുറ എസ്.യു.വിയായ ക്രെറ്റയാണ്. മൊത്തം 13,685 കാറുകൾ വിറ്റ മാരുതി സുസുക്കി തന്നെയാണ് ഏറ്റവും കൂടുതൽ കാറുകൾ വിൽപന നടത്തിയ വാഹന നിർമാതാക്കൾ. കൂടുതൽ ഷോറൂമുകൾ തുറക്കുന്നതോടെ ജൂൺ മാസത്തിലെ ചിത്രങ്ങൾക്ക് മാറ്റം വന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.