Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യക്കായി...

ഇന്ത്യക്കായി ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്​ട്രിക്​ കാർ

text_fields
bookmark_border
hyundai-kona
cancel

ദിവസങ്ങൾക്ക്​ മുമ്പാണ്​ ഹ്യുണ്ടായിയുടെ ആദ്യ ഇലക്​ട്രിക്​ കാറായ കോന വിപണിയിലെത്തിയത്​. 25 ലക്ഷം രൂപയായിരുന് നു കോനയുടെ ഇന്ത്യയിലെ വിപണി വില. എന്നാൽ, ഉയർന്ന വില ഇലക്​ട്രിക്​ കാർ വിപണിയിൽ തിരിച്ചടിയു​ണ്ടാക്കുമോയെന്നാ ണ്​ ഹ്യുണ്ടായിയുടെ ഇപ്പോഴത്തെ ഭയം. പ്രത്യേകിച്ച്​ ഇന്ത്യ പോലുള്ള വിപണികളിൽ ബജറ്റ്​ കാറുകൾക്കാണ്​ ആവശ്യക്കാർ കൂടുതൽ. ഇത്​ തിരിച്ചറിഞ്ഞ്​ വില കുറഞ്ഞ ​ഇലക്​ട്രിക്​ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്​ ഹ്യുണ്ടായ്​ എന്നാണ്​ റിപ്പോർട്ടുകൾ .

ഏകദേശം 10 ലക്ഷം രൂപക്ക്​ ഇലക്​ട്രിക്​ കാർ പുറത്തിറക്കുന്നതിന​ുള്ള നീക്കങ്ങളാണ്​ ഹ്യൂണ്ടായ്​ നടത്തുന്നത്​. ഇതിനായി 2000 കോടി രൂപ ഹ്യുണ്ടായ്​ ഇന്ത്യയിൽ നിക്ഷേപിക്കുമെന്നാണ്​ വാർത്തകൾ. ചെന്നൈയിലെ ഫാക്​ടറിയുടെ നവീകരണവും ഇതിൻെറ ഭാഗമായി നടത്തും.

ഇന്ത്യൻ വിപണിക്കായി മാത്രമുള്ള കാർ നിർമിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണെന്ന്​ ഹ്യുണ്ടായ്​ ഇന്ത്യ എം.ഡി എസ്​.കിം പറഞ്ഞു. ഇന്ത്യൻ വിപണിക്ക്​ മാ​ത്രമായിട്ടുള്ള പ്ലാറ്റ്​ഫോമിലായിരിക്കും ഹ്യുണ്ടായിയുടെ പുതിയ കാർ ഒരുങ്ങുക. മിനി എസ്​.യു.വി അല്ലെങ്കിൽ പ്രീമിയം ഹാച്ച്​ബാക്കായിരിക്കും നിർമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiautomobileEVKona
News Summary - Hyundai To Invest ₹ 2,000 Crore To Make An Affordable EV-Hotwheels
Next Story