ഫോർ വീൽ ഡ്രൈവിെൻറ പ്രൗഢിയിൽ ട്യൂസോൺ
text_fieldsഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ ട്യൂസോണിെൻറ ഫോർ വീൽ ഡ്രൈവ് വേരിയൻറ് പുറത്തിറങ്ങി. മികച്ച പെർഫോമൻസിനൊപ്പം ഒാഫ് റോഡ് ഡ്രൈവിനും അനുയോജ്യമായ വിധമാണ് കാറിനെ ഹ്യൂണ്ടായ് അണിയിച്ചൊരുക്കിയിരിക്കുന്നത്. നിലവിൽ ജി.എൽ.എസ് പതിപ്പിൽ മാത്രമാണ് ഫോർവീൽ ഡ്രൈവ് ലഭ്യമാകുന്നത്. 25.19 ലക്ഷമാണ് ഫോർവീൽ ഡ്രൈവ് മോഡലിെൻറ ഷോറൂം വില.
ഡീസൽ എൻജിനിൽ മാത്രമാണ് ഫോർ വീൽ ഡ്രൈവ് സംവിധാനം ലഭ്യമാകുക.2.0 ലിറ്റർ സി.ആർ.ഡി.െഎ എൻജിനാണ് ട്യൂസോണിെൻറ ഹൃദയം. 182 ബി.എച്ച്.പി പവറും 420 എൻ.എം ടോർക്കും ഇൗ എൻജിൻ നൽകും. ആറ് സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. എ.ബി.എസ് ആറ് എയർബാഗുകൾ എന്നിവ ട്യൂസോണിന് അധിക സുരക്ഷ നൽകും.
ഹ്യൂണ്ടായി സാൻറഫെയുടെ നിർമാണം അവസാനിപ്പിച്ചു എന്ന വാർത്തകൾക്കിടെയാണ് ട്യൂസോണിെൻറ ഫോർ വീൽ ഡ്രൈവ് വകഭേദം കമ്പനി വിപണിയിലെത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.