വെർനക്ക് പുതിയ പെട്രോൾ എൻജിൻ
text_fieldsസുന്ദരൻ ഹാച്ചായ വെർനയുടെ പെട്രോൾ എൻജിെൻറ വലുപ്പം കുറക്കുകയാണ് ഹ്യൂണ്ടായ്. അടിസ്ഥാന മോഡലുകളായ ഇ, ഇ.എക്സ് വേരിയൻറുകളിലാണ് 1.4 ലിറ്റർ എൻജിൻ വരുന്നത്. പുതിയ ഹൃദയം വരുന്നതോടെ വിലയും കുറയും. ഏറ്റവും കുറഞ്ഞ വെർനക്ക് ഇനിമുതൽ 7.80 ലക്ഷം നൽകിയാൽ മതിയാകും. ഇ.എക്സ് വേരിയൻറിന് 9.10 ലക്ഷമാണ് വില. വലുപ്പം കൂടിയ 1591 സി.സി പെട്രോൾ എൻജിൻ ഇ.എക്സ് ഒാേട്ടാമാറ്റിക്, എസ്.എക്സ് തുടങ്ങിയ മോഡലുകളിൽ തുടരും. പുതിയ 1.4 ലിറ്റർ എൻജിൻ 6000 ആർ.പി.എമ്മിൽ 100 ബി.എച്ച്.പി കരുത്തും 4000 ആർ.പി.എമ്മിൽ 132 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും.
19.1 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമതയും ലഭിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് വാഹനത്തിന്. പഴയ വാഹനത്തിലെ അതേ പ്രത്യകതകളുമായാണ് പുതിയ വെർനയും എത്തുക. ബോഡി കളർ ബമ്പറുകൾ, ൈസഡ് മിറർ ഇൻഡിക്കേറ്ററുകൾ, തണുപ്പിക്കുന്ന കൂൾ ബോക്സ്, ടിൽറ്റ് ചെയ്യാവുന്ന സ്റ്റിയറിങ്വീൽ തുടങ്ങിയവയാണ് ഇ വേരിയൻറിെൻറ പ്രത്യേകതകൾ. പാർക്കിങ് സെൻസറുകൾ, ഒാേട്ടാമാറ്റിക് ഹെഡ്ലൈറ്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 5.0 ഇഞ്ച് ടച്ച് സ്ക്രീൻ, സ്റ്റിയറിങ്വീലിലെ നിയന്ത്രണങ്ങൾ, ക്രൂസ് കൺട്രോൾ തുടങ്ങിയവയാണ് ഇ.എക്സിെൻറ പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.