ഒറ്റ ചാർജിൽ 290 കിലോ മീറ്റർ; ഇലക്ട്രിക് ബസുമായി ഹ്യുണ്ടായി
text_fieldsപരസ്ഥിതി മലിനീകരണത്തിന് തടയിടാൻ ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയിൽ നല്ലെതന്ന് ഏല്ലാ വാഹന നിർമാതാക്കളും മനസിലാക്കി കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ വിപണന സാധ്യത മുന്നിൽ കണ്ട് പുതിയ മോഡലുകൾ ഇറക്കാനുള്ള ശ്രമത്തിലാണ് വാഹന നിർമാതാക്കൾ. ഇതേ പാതയിലാണ് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായിയും.
'ഇലക് സിറ്റി' എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രോണിക് ബസ് പുറത്തിറക്കി വാഹന ലോകത്തെ അമ്പരപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. കൊറിയയിൽ നടന്ന ഹ്യുണ്ടായി ട്രക്ക് ആൻഡ് ബസ് മൊഗാ ഫെയറിലാണ് ഇലക്സിറ്റി അവതരിപ്പിച്ചത്.
260kwh ഇലക്ട്രിക് മോേട്ടാറാണ് ബസിനെ ചലിപ്പിക്കുന്നത്. 256 kwh ലിഥിയം-^അയേൺ പോളിമെർ ബാറ്ററിയാണ് ബസിലെ ഇലക്ട്രിക് മോേട്ടാറിനുള്ള വൈദ്യുതി നൽകുന്നത്. ഒാേട്ടാമാറ്റിക് ടെംമ്പറേച്ചർ കൺട്രോൾ സംവിധാനം ബാറ്ററിയിൽ അധിക ചാർജ് കയറുന്നത് തടയും.
സാധാരണ ബസുകളുമായി താരത്മ്യം ചെയ്യുേമ്പാൾ ഇലക്ട്രിക് ബസുകൾ ഇന്ധന ചിലവ് മൂന്നിലൊന്ന് കുറവാണ്. നേരത്തെ ഏഴ് വർഷങ്ങൾക്ക് മുമ്പ് ഒരു ഇലക്ട്രിക് ബസ് കൺസെപ്റ്റ് ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഉൽപ്പാദനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. മറ്റ് മുൻനിര വാഹന നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.