ജീപ്പ് കോംപസ് ഇന്ത്യൻ വിപണിയിലേക്ക്
text_fieldsന്യൂഡൽഹി: അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് അവരുടെ ഏറ്റവും പുതിയ മോഡൽ കോംപസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജീപ്പിെൻറ ഇന്ത്യൻ വിപണിയിലെ വില കുറഞ്ഞ മോഡലാവും കോംപസ്. ഹ്യൂണ്ടായ് ട്യൂസണോടും ഹോണ്ട സി.ആർ.വിയോടുമാണ് കോംപസ് നേരിട്ട് ഏറ്റുമുട്ടുക.
ജീപ്പിെൻറ പൂണൈയിലുള്ള ഫാക്ടറിയിലാണ് പുതിയ മോഡലിെൻറ നിർമാണം നടത്തുക. 20 മുതൽ 30 ലക്ഷം രൂപ വരെയാണ് കോംപസിെൻറ ഏകദേശ വില. ജീപ്പ് ഇതിന് മുമ്പ് ഇന്ത്യയിലിറക്കിയ മോഡലുകളായ വ്റാങ്കളർ, ഗ്രാൻഡ് ചോർക്കി എന്നിവയുമായി താരത്മ്യം ചെയ്യുേമ്പാൾ കോംപസിെൻറ വില കുറവാണ്.
വ്റാങ്കളറിന് 56 ലക്ഷവും ഗ്രാൻഡ് ചോർക്കിക്ക് 93 ലക്ഷവുമായിരുന്നു ഇന്ത്യൻ വിപണിയിലെ വില.
രണ്ട് എൻജിൻ വേരിയൻറുകളിൽ കോംപസ് ഇന്ത്യൻ വിപണിയിലെത്തും. 1.4 ലിറ്റർ പെട്രോൾ എൻജിൻ 160 ബി.എച്ച്.പി പവറും 260 എൻ.എം ടോർക്കും നൽകും. 2.0 ലിറ്റർ ഡീസൽ എൻജിൻ 170 ബി.എച്ച്.പി പവറും 350 എൻ.എം ടോർക്കും കോംപസ് നൽകും. ആറ് സ്പീഡ് മാനുവൽ ഏഴ് സ്പീഡ് ഒാേട്ടാമാറ്റിക്കുമാണ് ട്രാൻസ്മിഷൻ.
നാല് വീൽ ഡ്രൈവ് ഒാപ്ഷനിലെത്തുന്ന കോംപസ് മണ്ണിലും, മഞ്ഞിലും, പാറകൾക്ക് മുകളിലുമെല്ലാം അനായാസം കയറി പോവുമെന്നാണ് കമ്പനിയുടെ അവകാശ വാദം.
സുരക്ഷയിലും ജീപ്പ് വിട്ടുവീഴ്ച്ചക്കില്ല. എ.ബി.എസ്, ഇ.ബി.ഡി ബ്രേക്കിങ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും പുതിയ വാഹനത്തിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.