തപ്സി പന്നുവിന് കൂട്ടായി ഇനി മെഴ്സിഡെസ്
text_fieldsഇന്ത്യൻ സിനിമ പ്രവർത്തകർക്കിടയിലെ താരമാണ് മെഴ്സിഡെസ് കാറുകൾ. കമ്പനിയുടെ ടോപ് മോഡലായ ജി.എൽ.ഇ സ്വന്തമാക്കി ബോളിവുഡ് താരം തപ്സി പന്നുവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ജുഡ്വ 2 ഹിറ്റായതിന് തൊട്ടുപിന്നാലെയാണ് തപ്സി ബെൻസ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്.
64.06 ലക്ഷം രൂപ മുതൽ 74.58 ലക്ഷം വരെയാണ് ജി.എൽ.ഇയുടെ ഡൽഹി ഷോറും വില. നിലവിൽ ഇന്ത്യയിൽ ബെൻസ് വിറ്റഴിക്കുന്ന എസ്.യു.വികളിലൊന്നാണ് ജി.എൽ.ഇ. 2.1 ലിറ്റർ ഇൻലൈൻ ഫോർ സിലണ്ടർ 201 ബി.എച്ച്.പി പവറും 500 എൻ.എം ടോർക്കും നൽകും. 245 ബി.എച്ച്.പി പവറും 480 എൻ.എം ടോർക്കുമേകുന്ന 3.0 ലിറ്റർ V6 പെട്രോൾ എൻജിൻ അടുത്തിടെയാണ് മെഴ്സിഡെസ് ജി.എൽ.ഇക്കൊപ്പം ഇന്ത്യയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.