Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒാരോ ആറ്​ മാസത്തിലും...

ഒാരോ ആറ്​ മാസത്തിലും പുതിയ മോഡൽ; ഇന്ത്യൻ വിപണി പിടിക്കാൻ കിയ

text_fields
bookmark_border
KIA-23
cancel

ഇന്ത്യൻ വിപണിയിൽ ഒാരോ ആറ്​ മാസം കൂടു​േമ്പാഴും പുതിയ മോഡൽ പുറത്തിറക്കുമെന്ന്​ കിയ മോ​േട്ടാഴ്​സ്​. വൈകാതെ അരങ്ങേറ്റം കുറിക്കുമെന്ന്​ പ്രതീക്ഷിക്കുന്ന കിയ അടുത്ത മൂന്ന്​ വർഷ​ത്തേക്കായിരിക്കും ആറ്​ മാസത്തിലൊരിക്കൽ പുതിയ മോഡലുകൾ പുറത്തിറക്കുക. ആന്ധ്രപ്രദേശിലെ അനന്ദ്​പൂരിലെ പ്ലാൻറ്​ ഉപയോഗപ്പെടുത്തിയാകും കിയ കൂടുതൽ മോഡലുകൾ പുറത്തിറക്കുക. പ്രതിവർഷം 300,000 യൂണിറ്റുകൾ വിറ്റഴിക്കുകയാണ്​ കമ്പനിയുടെ ലക്ഷ്യം.

എസ്​.യു.വി പോലുള്ള വാഹനങ്ങളിലാണ്​ കിയ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്​. എസ്​.പി 21 എന്ന കോഡ്​ നാമത്തിൽ പുറത്തിറങ്ങുന്ന എസ്​.യു.വിയായിരിക്കും കിയ മോ​േട്ടാഴ്​സ്​ ആദ്യമായി പുറത്തിറക്കുക. ഹ്യൂണ്ടായ്​ ​​ക്രേറ്റയെ അടിസ്ഥാനമാക്കിയാവും എസ്​.പി 21 ഡിസൈൻ ചെയ്​തിരിക്കുന്നത്​. മികച്ച ഇൻറീരിയറായിരിക്കും എസ്​.യു.വിക്ക്​ കിയ നൽകുക എന്നാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​. ഇൗ മോഡലിന്​ പിന്നാലെ മറ്റൊരു എസ്​.യു.വിയും എം.യു.വിയും കൂടി കിയ പുറത്തിറക്കും.

ഇന്ത്യൻ വിപണി ലക്ഷ്യമിട്ടാണ്​ എസ്​.പി 21 എന്ന മോഡലിനെ പുറത്തിറക്കുന്നതെന്ന്​ കിയ ​അറിയിച്ചിട്ടുണ്ട്​. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 80 ഡീലർഷിപ്പുകളിലൂടെയായിരിക്കും കിയ മോ​േട്ടാഴ്​സ്​ കാർ വിൽപന നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsSUVkia
News Summary - KIA Motors To Launch A New Vehicle-Hotwheels
Next Story